കണ്ണൂര്‍: പയ്യന്നൂരില്‍ അടച്ചിട്ടിരുന്ന വീടിനുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മാതമംഗലം കോയിപ്ര സ്വദേശി അനില ആണ് മരിച്ചത്.
അന്നൂര്‍ കൊരവയലിലെ ബെറ്റിയുടെ വീട്ടിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെറ്റിയും കുടുംബവും ദിവസങ്ങളായി വീട്ടിലുണ്ടായിരുന്നില്ല. വിനോദയാത്ര കഴിഞ്ഞ് ഇവര്‍ മടങ്ങിയോത്തിയപ്പോഴാണ് വീടിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടത്തിയത്. ഇതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
യാത്ര പോകുന്നതിനാല്‍ മാതമംഗലം സ്വദേശി സുദര്ശന് പ്രസാദിനെ ബെറ്റിയും കുടുംബവും ഇവരുടെ വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്നു. ഇയാളെ 22 കിലോമീറ്റര്‍ അകലെ മാതമംഗലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. ഇരുവരുടെയും മരണങ്ങള് തമ്മില്‍ ബന്ധമുണ്ടോയെന്ന കാര്യം ഉള്‍പ്പെടെ അന്വേഷിക്കും. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
യുവതിയുടെ മൃതദേഹത്തിന് 24 മണിക്കൂറിലധികം പഴക്കമുണ്ട്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.