മക്ക: ഇത്തവണ ഹജ് ദിവസങ്ങളിൽ മക്കയിലെ മദീനയിലും പുണ്യസ്ഥലങ്ങളിലും കടുത്ത ചൂടോ അതികഠിന ചൂടോ അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു. താപനില 40 ഡിഗ്രി സെൽഷ്യസ് മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയാകും.
ദുൽഹജ് ഒന്നു മുതൽ ആറു വരെയുള്ള ദിവസങ്ങളിൽ മക്കയിലും പുണ്യസ്ഥലങ്ങളിലും കൂടിയ താപനില 40 ഡിഗ്രി സെൽഷ്യസ് മുതൽ 44 ഡിഗ്രി വരെയും കുറഞ്ഞ താപനില 27 ഡിഗ്രി മുതൽ 31 ഡിഗ്രി വരെയും ആകും. ഈർപ്പം 15 ശതമാനം മുതൽ 45 ശതമാനം വരെയും കാറ്റിന്റെ വേഗത മണിക്കൂറിൽ 25 മുതൽ 45 കിലോമീറ്റർ വരെയും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ദുൽഹജ് ഏഴു മുതൽ പതിമൂന്നു വരെയുള്ള ദിവസങ്ങളിൽ മക്കയിലും പുണ്യസ്ഥലങ്ങളിലും കൂടിയ താപനില 44 ഡിഗ്രി മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞത് 28 ഡിഗ്രി സെൽഷ്യസ് മുതൽ 32 ഡിഗ്രി വരെയും ആകും. ഈർപ്പം 20 ശതമാനം മുതൽ 60 ശതമാനം വരെയും കാറ്റിന്റെ വേഗത മണിക്കൂറിൽ 15 മുതൽ 35 കിലോമീറ്റർ വരെയും ആയിരിക്കും.
മദീനയിൽ ദുൽഹജ് ഒന്നു മുതൽ 13 വരെയുള്ള ദിവസങ്ങളിൽ കൂടിയ താപനില 40 ഡിഗ്രി മുതൽ 45 ഡിഗ്രി വരെയും കുറഞ്ഞ താപനില 24 ഡിഗ്രി മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയും പ്രതീക്ഷിക്കുന്നു. ഈർപ്പം 10 ശതമാനം മുതൽ 35 ശതമാനം വരെയും കാറ്റിന്റെ വേഗത മണിക്കൂറിൽ 20 മുതൽ 45 കിലോമീറ്റർ വരെയും ആയിരിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചുു. ഇന്നലെ കൂടിയ താപനില മക്കയിൽ 42 ഡിഗ്രിയും അറഫയിൽ 45 ഡിഗ്രിയും മിനയിൽ 44 ഡിഗ്രിയും മുസ്ദലിഫയിൽ 44 ഡിഗ്രിയുമായിരുന്നു.