തൃക്കരിപ്പൂർ- കൈക്കോട്ടുകടവ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിരമിച്ച അധ്യാപകരും ജീവനക്കാരും കവ്വായി കായലോരത്തെ മാടക്കാൽ ദ്വീപിൽ ഒത്തുകൂടി. സ്കൂളിലെ മുൻ അധ്യാപകൻ പി വി കണ്ണന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റും മുൻ ജീവനക്കാരനുമായ വികെ ബാവ ഉദ്ഘാടനം ചെയ്തു. സി.പി അബ്ദുൽ ഗഫൂർ മരണമടഞ്ഞ അധ്യാപകരുടെയൂം ജീവനക്കാരുടെയും അനുസ്മരണം നടത്തി. ടി എം സി മുഹമ്മദ്,എം കെ കുഞ്ഞബ്ദുള്ള, എം സുലൈമാൻ, എ അഷറഫ്, കെ പി സതീശൻ, കെ മുസ്തഫ, എൻ അബ്ദുൽസലാം, എം പി സാലിഹ്, ഒ ജാനകി, കെ എം സഫിയ, കെ മോഹനൻ എന്നിവർ സംസാരിച്ചു. എം മോഹനൻ സ്വാഗതവും എംകെ കുഞ്ഞബ്ദുള്ള നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group