താമരശ്ശേരി- കള്ളനോട്ട് കേസിൽ പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങിയ അധ്യാപകൻ വീണ്ടും കള്ളനോട്ടുമായി പിടിയിൽ. ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാം (36) ആണ് പിടിയിലായത്. ഇദ്ദേഹത്തെ കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് നേരത്തെ സസ്പെന്റ് ചെയ്തിരുന്നു. ഇന്ന് പുലർച്ചെ മലപ്പുറത്തുള്ള വീട്ടിൽ വച്ചാണ് കോഴിക്കോട് റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ 17.38 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി.
നരിക്കുനിയിലെ മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ കള്ളനോട്ട് നൽകിയ സംഭവത്തിൽ ഹിഷാം പിടിയിലായിരുന്നു. തുടർന്നാണ് ഇദ്ദേഹത്തെ സസ്പെന്റ് ചെയ്തത്. വയനാട് ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group