Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, May 7
    Breaking:
    • ഇസ്രായിൽ വിരുദ്ധ പ്രതിഷേധങ്ങളെ പിന്തുണച്ച് മേയർ സോഹ്‌റാൻ മംദാനി
    • സതീശനെ മുഖ്യമന്ത്രിയാക്കണം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ പോലും ഞങ്ങൾ അംഗീകരിക്കില്ല- നടൻ സിദ്ദീഖ്
    • വിദ്യാഭ്യാസ മികവിന് ആദരം; വിദ്യാർത്ഥികൾ സമൂഹത്തിന്റെ പ്രത്യാശയെന്ന് യഹ്യ തളങ്കര
    • ഗാസയില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അടക്കം ഏഴു പേര്‍ കൊല്ലപ്പെട്ടു
    • മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മറ്റ് സ്ഥാനമാനങ്ങൾ വേണ്ട; നിലപാട് കടുപ്പിച്ച് വി.ഡി. സതീശൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    സതീശനെ മുഖ്യമന്ത്രിയാക്കണം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ പോലും ഞങ്ങൾ അംഗീകരിക്കില്ല- നടൻ സിദ്ദീഖ്

    കോൺഗ്രസ്‌ നേതൃത്വം ഇവിടുത്തെ നേതാക്കളുടെ അഭിപ്രായം മാത്രം കണക്കിലെടുക്കാതെ, ജനങ്ങളുടെ ആഗ്രഹം കൂടി മനസ്സിലാക്കി ഉചിതമായ തീരുമാനം എടുക്കണം. ഇല്ലെങ്കിൽ തിരിച്ചടി നിങ്ങൾ വിചാരിക്കുന്നതിലും അപ്പുറമായിരിക്കും
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/05/2026 Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി- പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് കോൺഗ്രസ് നേതൃത്വത്തോട് അപേക്ഷിച്ച് നടൻ സിദ്ദീഖ്. ഞങ്ങളെ നയിക്കാൻ ഒരു നേതാവുണ്ട് എന്ന ജനങ്ങളുടെ തോന്നലാണ് ഈ വൻ വിജയത്തിന് കാരണമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ സിദ്ദീഖ് പറഞ്ഞു.

    ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ന്റെ ഉന്നത തല നേതാക്കളോട് ഒരു വാക്ക് എന്ന് പറഞ്ഞാണ് സിദ്ദീഖ് ഫെയ്സ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിൽനിന്ന്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയ്ക്കും ഐക്യജനാധിപത്യ മുന്നണിയ്ക്കും ലഭിച്ച തിളക്കമാർന്ന വിജയത്തിൽ അകമഴിഞ്ഞ് സന്തോഷിക്കുമ്പോഴും ഒരു കാര്യത്തിൽ ഞങ്ങളെല്ലാവരും അല്പം ബേജാറിലാണ്.
    ശ്രീ പിണറായി വിജയനോടും അദ്ദേഹത്തിന്റെ ജനവിരുദ്ധ നിലപാടുകളോടും ഉള്ള എതിർപ്പാണ് കോൺഗ്രസ്‌ ഇത്തവണ നേടിയ വിജയത്തിന്റെ പ്രധാനകാരണം എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിലും ഞങ്ങളെ നയിക്കാൻ പ്രാപ്തനായ ഒരു നേതാവ് ഉണ്ടെന്ന ഉറച്ച ഒരു വിശ്വാസം കൂടെ ഈ വിജയത്തിന്റെ പിന്നിലുണ്ട് എന്ന കാര്യം ആരും വിസ്മരിക്കരുത്.

    ഈ തിരഞ്ഞെടുപ്പിൽ നൂറിൽ അധികം സീറ്റിൽ വിജയിച്ചു യു.ഡി.എഫ് അധികാരത്തിൽ വരും, ഇല്ലെങ്കിൽ ഞാൻ രാഷ്ട്രീയ വനവാസത്തിനു പോകും എന്ന് ചങ്കുറപ്പോടെ പറഞ്ഞ ഒരേ ഒരു നേതാവ്. ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത, ഒരു നിലപാടെടുത്താൽ അതിൽ ഉറച്ചു നിൽക്കുന്ന, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവ്.
    അദ്ദേഹം ആയിരിക്കും ഞങ്ങളുടെ അടുത്ത മുഖ്യമന്ത്രി എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു ഇവിടുത്തെ ഓരോ സാധാരണക്കാരാനും.

    ആ വിശ്വാസം തകർക്കരുത്. അധികാര വടംവലിക്കിടയിൽ, ഗ്രൂപ്പ്‌ കളിച്ചും കുതികാൽ വെട്ടിയും മറ്റൊരാൾ ആ പദവിയിലേക്ക് വരരുത്. ഞങ്ങൾ സഹിക്കില്ല, പൊറുക്കില്ല. എന്തെല്ലാം ന്യായങ്ങൾ പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കില്ല. വി.ഡി സതീശൻ എന്ന ഒരേ ഒരു നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ഞങ്ങൾക്കാവില്ല. കോൺഗ്രസ്‌ നേതൃത്വം ഇവിടുത്തെ നേതാക്കളുടെ അഭിപ്രായം മാത്രം കണക്കിലെടുക്കാതെ, ജനങ്ങളുടെ ആഗ്രഹം കൂടി മനസ്സിലാക്കി ഉചിതമായ തീരുമാനം എടുക്കണം. ഇല്ലെങ്കിൽ തിരിച്ചടി നിങ്ങൾ വിചാരിക്കുന്നതിലും അപ്പുറമായിരിക്കും. ഓർമ്മ വെച്ച നാൾ മുതൽ കോൺഗ്രസ്‌ എന്ന പാർട്ടിയ്ക്ക് ഒപ്പം നിന്ന, കെ. കരുണാകരണയും, ഉമ്മൻ ചാണ്ടിയെയും ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു സാധാരക്കാരന്റെ കൈ കൂപ്പിയുള്ള അപേക്ഷ ആണ്. മുഖ്യമന്ത്രി എന്ന സ്ഥാനത്തേക്ക് ഒരേ ഒരു പേര് മാത്രം.വി.ഡി സതീശൻ എന്ന ജനനായകന്റെ പേര്.നല്ലത് വരട്ടെ, നല്ലതേ വരാവു..!!

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Sidheeque VD Satheeshan
    Latest News
    ഇസ്രായിൽ വിരുദ്ധ പ്രതിഷേധങ്ങളെ പിന്തുണച്ച് മേയർ സോഹ്‌റാൻ മംദാനി
    07/05/2026
    സതീശനെ മുഖ്യമന്ത്രിയാക്കണം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ പോലും ഞങ്ങൾ അംഗീകരിക്കില്ല- നടൻ സിദ്ദീഖ്
    07/05/2026
    വിദ്യാഭ്യാസ മികവിന് ആദരം; വിദ്യാർത്ഥികൾ സമൂഹത്തിന്റെ പ്രത്യാശയെന്ന് യഹ്യ തളങ്കര
    07/05/2026
    ഗാസയില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അടക്കം ഏഴു പേര്‍ കൊല്ലപ്പെട്ടു
    07/05/2026
    മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മറ്റ് സ്ഥാനമാനങ്ങൾ വേണ്ട; നിലപാട് കടുപ്പിച്ച് വി.ഡി. സതീശൻ
    07/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.