തളിപ്പറമ്പ് – റംസാന്മാസത്തില് സമാനതകളില്ലാത്ത സേവന പ്രവര്‍ത്തനങ്ങളുടെ ഒന്നര പതിറ്റാണ്ടിലെ പാരമ്പര്യവുമായി സാന്ത്വനം എസ്.വൈ.എസ്-അല്‍മഖര്‍ പ്രവര്‍ത്തകര്‍. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കേന്ദ്രമായി റംസാന് മാസക്കാലത്ത് ഇഫ്ത്താര്‍, അത്താഴം എന്നിവ ഒരുക്കുന്ന പ്രവർത്തകർ പ്രതിദിനം 600 മുതല്‍ 700 പേര്‍ക്കാണ് നോമ്പ് തുറക്കാനുള്ള സൗകര്യവും അത്താഴവും നല്‍കുന്നത്.
മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍, മറ്റ് ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, ചികിത്സയിലുള്ള കിടപ്പ് രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍, രോഗികളുടെ കൂട്ടിരിപ്പുകാര്‍ ചികിത്സ തേടിയെത്തുന്നവര്‍, യാത്രക്കാര്‍ തുടങ്ങിയവര്‍ക്കാണ് വിപുലമായ ഇഫ്ത്താര്‍ ഒരുക്കി സ്നേഹ സാന്ത്വനത്തിന്റെ സായാഹ്നം തീര്‍ക്കുന്നത്. എല്ലാവിഭാഗത്തിലുള്ളവര്‍ക്കും ജാതി-മതഭേദമില്ലാതെ റംസാന്‍കിറ്റ് നല്കുന്ന പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന ക്ലാസുകള്‍, മയ്യിത്ത് പരിപാലനം എന്നിവയും ഏറ്റെടുക്കുത്ത് നടത്തുന്നത് സദാ സേവന സന്നദ്ധരായ 30 സാന്ത്വനം പ്രവര്‍ത്തകരുണ്ട്.
ഇഫ്താര്‍ സംഗമത്തില്‍ മെഡിക്കല്‍ സൂപ്രണ്ട്. ഡോ.കെ.സുദീപ്, പോലീസ് സര്ജന് ഡോ.സന്തോഷ് ജോയി, ഹ്യദ്രോഗ വിഭാഗം തലവന്‍ ഡോ.എസ്.എം.അഷ്റഫ്, ഡപ്യൂട്ടി പോലീസ് സര്ജന് ഡോ.ശ്രീകാന്ത്.എസ്.നായര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ രാഘവന് കടന്നപ്പള്ളി, എ.ബി.സി.ബഷീര്‍, മുഹമ്മദ് റഫീഖ് അമാനി. മുസ്തഫ ഹാജി ചൂട്ടാട്, .അസ്ലം മലേഷ്യ, ഇഖ്ബാല്‍ പള്ളിക്കര, സാമൂഹ്യ പ്രവര്ത്തകന് റഫീക്ക് പാണപ്പുഴ എന്നിവര്‍ പങ്കെടുത്തു.