Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, September 12
    Breaking:
    • വ്യാജ വാഹനാപകടങ്ങൾ; സൗദിയിൽ തട്ടിപ്പ് സംഘം പിടിയിൽ
    • ഇസ്രായില്‍ ആക്രമണത്തില്‍ രക്തസാക്ഷികളായ ആറു പേര്‍ക്ക് ദോഹയില്‍ അന്ത്യ വിശ്രമം; ശൈഖ് തമീം മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുത്തു
    • ഹ്യദയാഘാതം മൂലം ആലപ്പുഴ സ്വദേശി ദമാമിൽ നിര്യാതനായി
    • ഇസ്രായിനെതിരെ നിലപാട് സ്വീകരിക്കാന്‍ അറബ്-ഇസ്ലാമിക് ഉച്ചകോടി ഉടന്‍ ദോഹയില്‍; യുഎന്‍ സെക്രട്ടറിക്ക് വിശദീകരണം നല്‍കി ഖത്തര്‍
    • കുവൈത്തിൽ മലയാളി നേഴ്‌സ് അന്തരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    സ്വീഡിഷ് ആക്ടിവിസ്റ്റ് തൻബർഗ് ഫ്രീഡം ഫ്‌ളോട്ടില്ല കപ്പലിൽ ഗാസയിലേക്ക് പോകുന്നു

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌30/05/2025 Kerala Latest Middle East 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    സ്റ്റോക്ക്‌ഹോം: ഗാസ യുദ്ധത്തിൽ പ്രതിഷേധിച്ച് സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തകയായ ഗ്രെറ്റ തൻബർഗ് മറ്റു ആക്ടിവിസ്റ്റുകളോടൊപ്പം ഹ്യുമാനിറ്റേറിയൻ കപ്പലിൽ ഞായറാഴ്ച ഗാസയിലേക്ക് പോകുമെന്ന് ഫ്രഞ്ച്ഫലസ്തീൻ എം.പി പറഞ്ഞു.

    മാർച്ച് രണ്ടിന് ഇസ്രായിൽ ഏർപ്പെടുത്തിയ ഉപരോധത്തെ എതിർക്കുന്ന ഗ്രൂപ്പുകളുടെ കൂട്ടായ്മയായ ഫ്രീഡം ഫ്‌ളോട്ടില്ലയാണ് യാത്ര സംഘടിപ്പിക്കുന്നത്. ഉപരോധം അടുത്തിടെയാണ് പിൻവലിക്കാൻ തുടങ്ങിയത്. മാനുഷിക ഉപരോധത്തെയും തുടർച്ചയായ വംശഹത്യയെയും ഇസ്രായിലിന് നൽകിയിട്ടുള്ള ശിക്ഷാ ഇളവിനെയും അപലപിക്കലും ഇക്കാര്യങ്ങളിൽ അന്താരാഷ്ട്ര അവബോധം വളർത്തലും അടക്കം ഈ യാത്രക്ക് ഒന്നിലധികം ലക്ഷ്യങ്ങളുള്ളതായി യാത്രയിൽ പങ്കെടുക്കുന്ന യൂറോപ്യൻ പാർലമെന്റ് അംഗം റീമ ഹസൻ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇടതുപക്ഷ പാർട്ടിയായ ഫ്രാൻസ് ഇൻസൂമൈസിലെ പ്രമുഖ നേതാവായ റീമ ഹസൻ മിഡിൽ ഈസ്റ്റിനെ കുറിച്ചുള്ള പ്രസ്താവനകളിലൂടെ മുൻകാലങ്ങളിൽ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്. ഫെബ്രുവരിയിൽ യൂറോപ്യൻ പാർലമെന്റിൽ നിന്നുള്ള പ്രതിനിധി സംഘത്തോടൊപ്പം അധിനിവേശ ഫലസ്തീൻ പ്രദേശങ്ങൾ സന്ദർശിക്കാൻ റീമ ഹസൻ തീരുമാനിച്ചിരുന്നു. പക്ഷേ അവർക്ക് ഇസ്രായിൽ പ്രവേശനം നിഷേധിച്ചു.

    തന്റെ ജന്മനാടായ സ്വീഡനിൽ കൗമാരക്കാരുടെ കാലാവസ്ഥാ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിൽ പ്രശസ്തയായ ഗ്രെറ്റ തൻബെർഗ് ഈ മാസാദ്യം ഫ്രീഡം ഫ്‌ളോട്ടില്ല കോളിഷൻ കപ്പലിൽ ഗാസയിലേക്ക് പോകേണ്ടതായിരുന്നു. എന്നാൽ യാത്രക്കിടെ കപ്പൽ അട്ടിമറിക്ക് വിധേയമായി. സംഭവത്തിന് പിന്നിൽ ഇസ്രായിലി ഡ്രോൺ ആക്രമണമാണെന്ന് സംശയിക്കുന്നതായി പ്രവർത്തകർ പറഞ്ഞു.
    ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഞങ്ങളുടെ ദൗത്യത്തിന്റെ വിജയത്തിനും ഈ സംരംഭത്തിനായി പരമാവധി പൊതുജനങ്ങളെ അണിനിരത്തേണ്ടതുണ്ട് റീമ ഹസൻ സോഷ്യൽ മീഡിയയിൽ പറഞ്ഞു. സമീപ ദിവസങ്ങളിൽ ഗാസയിലേക്ക് സഹായം എത്താൻ തുടങ്ങിയിട്ടുണ്ട്.

    എന്നാൽ പ്രദേശം വ്യാപകമായ പട്ടിണി നേരിടുന്നതായി മാനുഷിക സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. ഗാസ വെടിനിർത്തലിനുള്ള അമേരിക്കൻ നിർദേശം ഇസ്രായിൽ അംഗീകരിച്ചതായി വൈറ്റ് ഹൗസ് ഇന്നലെ അറിയിച്ചു. വെടിനിർത്തൽ നിർദേശം ഹമാസിനും സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ നിർദേശം ഫലസ്തീൻ ജനതയുടെ ഒരു ആവശ്യങ്ങളും അംഗീകരിക്കുന്നില്ലെന്ന് ഹമാസ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Ship Swedish activist Thunberg
    Latest News
    വ്യാജ വാഹനാപകടങ്ങൾ; സൗദിയിൽ തട്ടിപ്പ് സംഘം പിടിയിൽ
    12/09/2025
    ഇസ്രായില്‍ ആക്രമണത്തില്‍ രക്തസാക്ഷികളായ ആറു പേര്‍ക്ക് ദോഹയില്‍ അന്ത്യ വിശ്രമം; ശൈഖ് തമീം മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുത്തു
    11/09/2025
    ഹ്യദയാഘാതം മൂലം ആലപ്പുഴ സ്വദേശി ദമാമിൽ നിര്യാതനായി
    11/09/2025
    ഇസ്രായിനെതിരെ നിലപാട് സ്വീകരിക്കാന്‍ അറബ്-ഇസ്ലാമിക് ഉച്ചകോടി ഉടന്‍ ദോഹയില്‍; യുഎന്‍ സെക്രട്ടറിക്ക് വിശദീകരണം നല്‍കി ഖത്തര്‍
    11/09/2025
    കുവൈത്തിൽ മലയാളി നേഴ്‌സ് അന്തരിച്ചു
    11/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.