കോട്ടയം: മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി സ്വപ്ന സുരേഷ്. “വെറുതെ ആരോപണങ്ങൾ ഉന്നയിക്കാറില്ല, ഞാൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു,” സ്വപ്ന പറഞ്ഞു. എന്നാൽ, കോൺഗ്രസ് നേതാവ് നൽകിയ പരാതിയിൽ ഇപ്പോൾ പ്രതികരിക്കാൻ തയാറല്ലെന്നും എന്താണ് നടക്കുന്നതെന്ന് നിരീക്ഷിക്കുകയാണ്, അതിനുശേഷം പ്രതികരിക്കും എന്നും സ്വപ്ന വ്യക്തമാക്കി.
കടകംപള്ളി സുരേന്ദ്രൻ മന്ത്രിയായിരുന്ന കാലത്ത് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൽ പോത്തൻകോട് സ്വദേശിയും കോൺഗ്രസ് നേതാവുമായ മുനീർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. കടകംപള്ളി സുരേന്ദ്രൻ മോശമായി സംസാരിക്കുകയും സമീപിക്കുകയും ചെയ്തുവെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കടകംപള്ളിക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.