തിരുവനന്തപുരം: പനച്ചമൂട്ടിൽ യുവതിയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയം. പ്രിയംവദ (48) എന്ന യുവതിയാണ് കൊല്ലപ്പെട്ടതായി സംശയിക്കുന്നത്. ജൂൺ 12 മുതൽ പ്രിയംവദയെ കാണാതായിരുന്നു. യുവതിയുടെ സുഹൃത്ത് വിനോദിനെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു.
വിനോദിന്റെ മക്കളാണ് കൊലപാതക വിവരം പുറത്തുവിട്ടത്. വീടിനുള്ളിലെ കട്ടിലിനടിയിൽ ചാക്കിൽ മൃതദേഹം കണ്ടതായി വിനോദിന്റെ മൂത്ത മകൾ മുത്തശ്ശിയോട് വെളിപ്പെടുത്തി. തുടർന്ന്, വീടിന് സമീപം കുഴി മണ്ണിട്ട് മൂടിയ നിലയിൽ കണ്ടെത്തി. വെള്ളറട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുഴിയിൽനിന്ന് മണ്ണ് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group