തിരുവനന്തപുരം – 50 വർഷം പൂർത്തിയാകുന്ന വേളയില്‍ ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുകളും ആനുകൂല്യങ്ങളും ലഭ്യമാക്കാനൊരുങ്ങി സപ്ലൈകോ. നവംബര്‍ 1 മുതല്‍ സ്ത്രീ ഉപഭോക്താക്കള്‍ക്ക് സബ്സിഡിയില്ലാത്ത ഉല്‍പ്പന്നങ്ങളില്‍ 10 ശതമാനം വരെ വിലക്കുറവ് ലഭിക്കും. അത് മാത്രമല്ല, 1000 രൂപയോളം സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര വെറും 5 രൂപയ്ക്ക് ലഭിക്കും. കൂടാതെ, പ്രിവിലേജ് കാര്‍ഡും പോയിന്‍റ് സംവിധാനവും ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ സംവിധാനം വഴി സ്ഥിരം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കും.
ഈ ഓഫര്‍ സാധാരണ ജനങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കാന്‍ സഹായകരമാകും. ഉത്പന്നങ്ങളുടെ ഗുണമേന്മയും ലഭ്യതയും ഉറപ്പാക്കുന്നതിന് പ്രത്യേകം നിയന്ത്രണ സംവിധാനവും നടപ്പിലാക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും ഈ ഓഫര്‍ ഒരേസമയം ആരംഭിച്ചിട്ടുണ്ട്.



