കോഴിക്കോട്– സൂപ്പർ ലീഗ് കേരള സീസൺ 2-ന്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്‌സി ഫോഴ്‌സ കൊച്ചിയെ 2-1ന് പരാജയപ്പെടുത്തി. ആദ്യ പകുതിയിൽ പെനാൽറ്റിയിലൂടെ ലീഡ് നേടിയ കാലിക്കറ്റ്, ഡിഫൻസീവ് തന്ത്രത്തോടെ കളിച്ചു.
15-ാം മിനിറ്റിൽ റിങ്കോൺ പെനാൽറ്റി ഗോളാക്കി കാലിക്കറ്റിനെ മുന്നിലെത്തിച്ചു. ഫോഴ്‌സ കൊച്ചി ആക്രമണോത്സുകമായി കളിച്ചെങ്കിലും ഒരു ഗോളും നേടാനായില്ല. 87-ാം മിനിറ്റിൽ സംഗീതിന്റെ പാസിൽ ബ്രസീലിയൻ താരം ഡഗ്ലസിന്റെ ഹെഡറിലൂടെ ഫോഴ്‌സ കൊച്ചി സമനില (1-1) നേടി.
എന്നാൽ, 93-ാം മിനിറ്റിൽ പ്രശാന്തിന്റെ പാസിൽ അരുൺ കുമാർ കാലിക്കറ്റിന്റെ വിജയഗോൾ നേടി, 2-1ന്റെ ത്രില്ലിംഗ് വിജയം സ്വന്തമാക്കി.
കഴിഞ്ഞ സീസണിലെ ഫൈനൽ മത്സരത്തിലും ഇരു ടീമുകളും ഇതേ സ്റ്റേഡിയത്തിൽ മാറ്റുരച്ചിരുന്നു. അന്ന് ഇതേ സ്കോറിന്(2-1) കാലിക്കറ്റ് എഫ്.സി ഫോഴ്സാ കൊച്ചിയെ പരാജയപ്പെടുത്തി കിരീടം ചൂടുകയായിരുന്നു.