എൻ.എസ്.എസിന് ഇത്തവണയും സമദൂരമെന്ന്
ചങ്ങനാശേരി: എൻ.എസ്.എസിന് ഒരു പാർട്ടിയോടും അടുപ്പവും അകലവുമില്ലെന്ന് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. സമുദായത്തിൽപ്പെട്ടവർക്ക് ആർക്കുവേണേലും വോട്ട് ചെയ്യാം.
കോൺഗ്രസ് നേതാവ് ശശി തരൂർ ഡൽഹി നായർ അല്ല അസ്സൽ നായരെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി പറഞ്ഞു.
ഡൽഹി നായർ എന്ന ശശി തരൂരിനോടുള്ള പരിഗണന മാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ തനിക്കു നേരത്തെ ചെറിയ ധാരണ പിശക് ഉണ്ടായിരുന്നെന്നും ഇപ്പോൾ അതെല്ലാം മാറിയെന്നും സുകുമാരൻ നായർ പറഞ്ഞു.
എൻ എസ് എസിന് ഒരു രാഷ്ട്രീയ പാർട്ടിയോടും അടുപ്പവും അകലവും ഇല്ല. സംഘടനയിൽപ്പെട്ട ആളുകൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ചു വോട്ട് ചെയ്യാം. വോട്ട് ചെയ്യുന്നതിൽ ജാതിയോ മതമോ ഇല്ല. ഈ വക കാര്യങ്ങളിൽ ഒന്നും എൻ എസ് എസ് ഇടപെടുന്നില്ല.
ഇതുവരെയുള്ള കാര്യങ്ങൾ ഒന്നും ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല. ഓരോ വ്യക്തിയും അവരുടെ മനസ്സാക്ഷിക്ക് അനുസരിച്ചു വോട്ടു ചെയ്യുന്നതിനോടു തങ്ങൾക്ക് ഒരു പ്രശ്നവുമില്ല. കേന്ദ്ര – സംസ്ഥാന ഭരണം വിലയിരുത്താറായിട്ടില്ല’’ – അദ്ദേഹം പറഞ്ഞു.