കോഴിക്കോട്- സൗദി അറേബ്യയിലെ പ്രവാസി എഴുത്തുകാരി സുഫൈറ അലിയുടെ ‘വാക്കിന്റെ വളപ്പൊട്ടുകൾ ‘ കാവ്യസമാഹാരം പ്രശസ്ത സാഹിത്യകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു. കോഴിക്കോട് കൈരളിയിൽ നടന്ന ചടങ്ങിൽ ചെറുകഥാകൃത്ത് പി.കെ. പാറക്കടവ് പുസ്തകം ഏറ്റുവാങ്ങി. ഗുരുവായൂരപ്പൻ കോളജ് പ്രൊഫസർ ശ്രീശൈലം ഉണ്ണികൃഷ്ണൻ പുസ്തക പരിചയം നടത്തി.
സാഹിത്യകാരനും പ്രസാധകനുമായ പ്രതാപൻ തായാട്ട് അധ്യക്ഷത വഹിച്ചു. നിസാർ അഹമദ്,ആറ്റക്കോയ പള്ളിക്കണ്ടി, സറീന ഉമ്മുസമൻ, സിറാജ്.പി.കെ,ഫാത്തിമ ഷെറിൻ, അൻസാരി ,ഷാഹിർ കുട്ടമ്പൂർ,ഹബീബ് റഹ്മാൻ, പി സി മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
സൗദി അറേബ്യയിലെ ജിദ്ദയിൽ നഴ്സ് ആയി ജോലി ചെയ്യുന്ന സുഫൈറയുടെ രണ്ടാമത്തെ പുസ്തകമാണ് ‘വാക്കിന്റെ വളപ്പൊട്ടുകൾ’. മുഹമ്മദ് അലിയാണ് ഭർത്താവ്. ഫാത്തിമ റബീഹ, യാസിൻ എന്നിവരാണ് മക്കൾ.