പാലക്കാട്– നാട്ടുകല്ലില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ ആരോപണ വിധേയരായ മൂന്ന് അധ്യാപകരെയും പുറത്താക്കിയെന്ന് സ്കൂള്‍ മാനേജ്മെന്റ്. ആരോപണ വിധേയരായ മുഴുവന്‍ പേരെയും പുറത്താക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. സംഭവത്തില്‍ ഉടന്‍ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പ് നല്‍കിയതായി പ്രതിഷേധക്കാര്‍ അറിയിച്ചു.
ഇന്നലെയാണ് തച്ചനാട്ടുകര പാലോട് ചെങ്ങളക്കുഴിയില്‍ ആശിര്‍നന്ദയെ(14) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്ക് കാരണം ശ്രീകൃഷ്ണപുരം സ്കൂളിലെ മാനസിക പീഡനമെന്ന് കുടുംബം ആരോപിച്ചിരുന്നു. മാര്‍ക്ക് കുറഞ്ഞപ്പോള്‍ കുട്ടിയെ ക്ലാസ് മാറ്റി ഇരുത്തിയെന്നും മാനസികമായി പിഡിപ്പിച്ചെന്നും മാതാപിതാക്കള്‍ പറഞ്ഞു. സ്കൂള്‍ മാനേജ്മെന്റ് വിളിച്ച യോഗത്തിലും നാട്ടുകാരുടെ ശക്തമായി പ്രതിഷേധിച്ചു. സമാന അനുഭവങ്ങളുമായി നിരവധി പേർ സ്കൂളിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.