കൊല്ലം- കൊല്ലത്ത് കോളേജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. പ്രതി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ഫെബിൻ ഗോമസാ(22)ണ് കൊല്ലപ്പെട്ടത്. ചവറ സ്വദേശി തേജസ് രാജാണ് ഫെബിനെ വീട്ടിൽ കയറി കുത്തിക്കൊന്നത്. പർദ്ദ ധരിച്ചെത്തിയ തേജസ് രാജ് ഫെബിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊല്ലുകയായിരുന്നു. ഫെബിന്റെ പിതാവ് ഗോമസിനും കുത്തേറ്റു. കൊല്ലം ഫാത്തിമ മാതാ കോളേജിലെ രണ്ടാം വർഷ ബി.സി.എ വിദ്യാർഥിയാണ് ഫെബിൻ. പ്രതിയെ പിന്നീട് റെയിൽവേ ട്രാക്കിൽ മരിച്ച നിയിൽ കണ്ടെത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group