ആലപ്പുഴ– സ്കൂള്‍-കോളേജ് വിദ്യാര്‍ഥികളുടെ സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സ്വകാര്യബസുകളില്‍ ഉള്‍പ്പെടെ പരിശോധനയും നിരീക്ഷണവും ശക്തമാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്. കഴിഞ്ഞദിവസം സ്വകാര്യ ബസില്‍നിന്ന് വീണ് എന്‍ജിനിയറിങ് വിദ്യാര്‍ഥിനിക്കു പരുക്കേറ്റ സംഭവത്തെ തുടർന്നാണ് നീക്കം. പ്രാഥമിക പരിശോധനയില്‍ ബസ് ജീവനക്കാരുടെ ഭാഗത്ത് പിഴവുണ്ടെന്ന് മോട്ടോർവാഹന വകുപ്പ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്ന മറ്റു വാഹങ്ങൾ അടക്കം സ്വകാര്യബസുകളിലും പരിശോധന കർശനമാക്കിയത്.
സുരക്ഷിതയാത്ര ഒരുക്കാനാണ് എംവിഡിയുടെ ഈ നീക്കം. മറ്റു യാത്രക്കാരുടെ യാത്രയെ ബാധിക്കാത്തവിധമായിരിക്കും സ്വകാര്യബസുകളില്‍ ഉള്‍പ്പെടെ പരിശോധനകള്‍ നടത്തുന്നത്.
അതേസമയം, സ്റ്റോപ്പില്‍ ഇറങ്ങുന്നതിനുമുന്‍പ് മുന്നോട്ടെടുത്ത സ്വകാര്യബസില്‍നിന്ന് വീണ് വിദ്യാര്‍ഥിനിക്കു പരുക്കേറ്റ സംഭവത്തില്‍ ഡ്രൈവറുടെയും കണ്ടക്ടറുടെയും വിശദീകരണം ഇന്ന് തേടും. മോട്ടോര്‍വാഹന വകുപ്പ് ഓഫീസിലെത്തി ഇവര്‍ വിശദീകരണം നല്‍കണമെന്നാണ് നിർദ്ദേശം. ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മറുപടി തൃപ്തികരമല്ലെങ്കില്‍ ഇവർക്കെതിരെ നടപടികളിലേക്കു കടക്കാനാണ് തീരുമാനം.