കോഴിക്കോട്– സംസ്ഥാന സ്കൂൾ ജൂഡോ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി ഫാദി മുഹമ്മദ്.
എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഫാദി മുഹമ്മദ് , ജൂഡോ മത്സരത്തിലെ ഇരുപത്തിയഞ്ച് കിലോഗ്രാം (25 Kg) വിഭാഗത്തിലാണ് മികച്ച പ്രകടനം കാഴ്ചവെച്ച് വെള്ളി മെഡൽ ജേതാവായത്.
ഫാദി മുഹമ്മദ്, പൊറ്റശ്ശേരി ജംഷീർ, ഷബ്ന റഷ എന്നിവരുടെ മകനാണ്. സംസ്ഥാന തലത്തിൽ നേടിയ ഈ നേട്ടം ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂളിനും നാട്ടുകാർക്കും വലിയ സന്തോഷം നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



