Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, January 29
    Breaking:
    • മേഘാലയയെ തകർത്ത് കേരളം; സന്തോഷ് ട്രോഫി ക്വാർട്ടറിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രവേശനം
    • ജിദ്ദയുടെ ഹൃദയഭാഗത്ത് ഇനി ഷോപ്പിംഗ് വസന്തം; അൽ വഫാ ഹൈപ്പർമാർക്കറ്റിന്റെ പുത്തൻ ശാഖ ബാഗ്ദാദിയയിൽ തുറന്നു
    • ലോകത്തിലെ ആദ്യത്തെ ഗോള്‍ഡ് സ്ട്രീറ്റ് നിര്‍മിക്കാന്‍ തയ്യാറെടുത്ത് ദുബൈ
    • ഇസ്രായിലി റെസ്‌റ്റോറന്റിലെ ബോംബാക്രമണം: ഫ്രാന്‍സ് അന്വേഷിക്കുന്ന സ്വദേശിയെ കൈമാറുന്നത് കുവൈത്ത് കോടതി തടഞ്ഞു
    • കുവൈത്തില്‍ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    സംസ്ഥാന ബജറ്റ്; ആശാവർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും വേതന വർധനവ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/01/2026 Kerala Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. ജനക്ഷേമ പദ്ധതികൾക്ക് മുൻഗണന നൽകുന്ന ബജറ്റിൽ അങ്കണവാടി-ആശാവർക്കർമാർക്കും സ്കൂൾ പാചകത്തൊഴിലാളികൾക്കും വേതന വർധനവ് പ്രഖ്യാപിച്ചു.

    അങ്കണവാടി ജീവനക്കാരുടെ ഓണറേറിയത്തിൽ 1000 രൂപയും ഹെൽപർമാരുടേതിൽ 500 രൂപയും വർധിപ്പിച്ചു. ആശാവർക്കർമാർക്കും സാക്ഷരതാ പ്രേരകമാർക്കും 1000 രൂപ വീതം വേതന വർധനവ് ലഭിക്കും. സ്കൂൾ പാചകത്തൊഴിലാളികളുടെ ദിവസവേതനം 25 രൂപ വർധിപ്പിച്ചു. സാമൂഹിക ക്ഷേമ പെൻഷനുകൾക്കായി 14,500 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിദ്യാഭ്യാസ-സ്ത്രീ സുരക്ഷാ മേഖലകൾക്കും ബജറ്റിൽ വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. സ്ത്രീ സുരക്ഷാ പദ്ധതികൾക്കായി 3720 കോടി രൂപ നീക്കിവെച്ചു. ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന പ്രഖ്യാപനമാണ് വിദ്യാഭ്യാസ മേഖലയിലെ ശ്രദ്ധേയമായ മാറ്റം. കൂടാതെ 2 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനായി 12 കോടി രൂപയും വകയിരുത്തി.

    തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി രൂപ അധികമായി നൽകാനും ബജറ്റിൽ തീരുമാനമുണ്ട്. ഷീ വർക്കേഴ്‌സ് സ്‌പേസ് പദ്ധതിക്ക് 20 കോടിയും നേറ്റിവിറ്റി കാർഡ് വിതരണത്തിനായി 20 കോടിയും അനുവദിച്ചു. നികുതിയേതര വരുമാനത്തിൽ വർധനവുണ്ടായതായും സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും വികസന പ്രവർത്തനങ്ങൾ തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Asha workers kerala budget KN Balagopal pinarayi govt.
    Latest News
    മേഘാലയയെ തകർത്ത് കേരളം; സന്തോഷ് ട്രോഫി ക്വാർട്ടറിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രവേശനം
    29/01/2026
    ജിദ്ദയുടെ ഹൃദയഭാഗത്ത് ഇനി ഷോപ്പിംഗ് വസന്തം; അൽ വഫാ ഹൈപ്പർമാർക്കറ്റിന്റെ പുത്തൻ ശാഖ ബാഗ്ദാദിയയിൽ തുറന്നു
    29/01/2026
    ലോകത്തിലെ ആദ്യത്തെ ഗോള്‍ഡ് സ്ട്രീറ്റ് നിര്‍മിക്കാന്‍ തയ്യാറെടുത്ത് ദുബൈ
    29/01/2026
    ഇസ്രായിലി റെസ്‌റ്റോറന്റിലെ ബോംബാക്രമണം: ഫ്രാന്‍സ് അന്വേഷിക്കുന്ന സ്വദേശിയെ കൈമാറുന്നത് കുവൈത്ത് കോടതി തടഞ്ഞു
    29/01/2026
    കുവൈത്തില്‍ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
    29/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version