Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 16
    Breaking:
    • ‘ഇത് അമേരിക്കയുടെ യുദ്ധമല്ല’ – വൈറലായി റിപ്പബ്ലിക്കൻ പാർട്ടി നേതാവിന്റെ പോസ്റ്റ്
    • ഇസ്രായിൽ ആക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവിയും രണ്ടു ജനറൽമാരും കൊല്ലപ്പെട്ടു, ഇസ്രായിലിലേക്ക് ഇറാന്റെ പ്രത്യാക്രമണം
    • പ്രസവ വേദന വന്ന് കൊണ്ടുപോവാന്‍ ആംബുലന്‍സെത്തിയില്ല, മഹാരാഷ്ട്രയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു; ചോരക്കുഞ്ഞിന്റെ മൃതദേഹവും ബാഗിലാക്കി ബസില്‍ ദമ്പതികള്‍ താണ്ടിയത് 80 കിലോമീറ്റര്‍
    • റിയാദിൽ താമസ സ്ഥലത്ത് എ.സി പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
    • ദുബായില്‍ ഇവര്‍ക്കിനി ആഴ്ചയില്‍ 4 ദിവസം മാത്രം ജോലി ചെയ്താല്‍ മതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി : ഗ്രേസ് മാർക്ക് പരിഷ്‌കരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/04/2024 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് പരിഷ്‌കരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. എസ് എസ് എൽ സി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുള്ള ഗ്രേസ് മാർക്കിലാണ് പരിഷ്കരണം നടപ്പാക്കിയത്. 2023- 24 അധ്യയന വർഷത്തെ ഗ്രേസ് മാർക്കുമായി ബന്ധപ്പെട്ട ഉന്നതതലയോഗ തീരുമാനപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച പ്രൊപ്പോസൽ സർക്കാർ അംഗീകരിക്കുകയായിരുന്നു. അക്കാദമിക് മികവ് പുലർത്തുന്നവരേക്കാൾ ഉയർന്ന മാർക്കുകൾ ഗ്രേസ് മാർക്കിന്റെ ആനുകൂല്യം ലഭിക്കുന്ന വിദ്യാർഥികൾക്ക് ലഭിക്കുന്നതിനാലും പ്ലസ് വൺ അഡ്മിഷന് പരിഗണിക്കുമ്പോൾ ഗ്രേസ് മാർക്കിലൂടെ അധികമായി ഇൻഡക്സ് മാർക്ക് ലഭിക്കുന്നതിനാലുമാണ് പരിഷ്്കരണം നടപ്പാക്കിയത്.

    സംസ്ഥാന കലോത്സവം, ശാസ്‌ത്രോത്സവം, ശാസ്ത്ര സെമിനാർ, ഗണിതശാസ്ത്രം തുടങ്ങിയവക്ക് എ, ബി, സി ഗ്രേഡ് യഥാക്രമം 20, 15, 10 എന്നിങ്ങനെയാണ് നിശ്ചയിച്ചത്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നിശ്ചയിച്ചിട്ടുള്ള മത്സരങ്ങൾക്ക് 20, 17, 14 മാർക്കുകൾ വീതം നൽകും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ എ, ബി, സി ഗ്രേഡ് ലഭിച്ചവർക്ക് 25, 20, 15 എന്നിങ്ങിനെ യഥാക്രമം ഗ്രേസ് മാർക്ക് ലഭിക്കും. അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയാൽ 100 മാർക്ക് ലഭിക്കും. രണ്ടാമതെത്തുന്നവർക്ക് 90, മൂന്നാം സ്ഥാനം നേടുന്നവർക്ക് 80, പങ്കെടുത്തവർക്ക് 75 എന്നിങ്ങനെ മാർക്ക് ലഭിക്കും.

    ദേശീയ മത്സരങ്ങളിൽ ഒന്നാം സ്ഥാനക്കാർക്ക് 50 മാർക്ക്, രണ്ടാം സ്ഥാനക്കാർക്ക് 40, മൂന്നാം സ്ഥാനക്കാർക്ക് 30, പങ്കെടുത്തവർക്ക് 25 മാർക്കുമാണ്. സംസ്ഥാനതലത്തിൽ 20, 17, 14, ഏഴ് എന്നിങ്ങനെയാണ് നാല് സ്ഥാനക്കാർക്ക് ലഭിക്കുക. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്ടിന് 20 ഗ്രേസ് മാർക്കും ലഭിക്കും. ഹയർ സെക്കൻഡറി സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിന് ഗ്രേസ് മാർക്ക് 25. രാജ്യപുരസ്‌കാർ, ചീഫ് മിനിസ്റ്റർ ഷീൽഡ് എന്നിവ ലഭിക്കുന്നവർക്ക് 40 മാർക്കും രാഷ്ട്രപതി സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിൽ 50 മാർക്കും ലഭിക്കും.

    റിപബ്ലിക് ഡേ ക്യാമ്പിൽ പങ്കെടുക്കുന്ന വളന്റിയേഴ്‌സിന് 40 മാർക്കും ലഭിക്കും. വിവിധയിനങ്ങളിൽ പങ്കെടുത്ത് ഗ്രേസ് മാർക്കിന് അർഹത ലഭിക്കുന്നവർക്ക് ഏറ്റവും കൂടുതൽ ലഭിക്കുന്നവ മാത്രമാകും പരിഗണിക്കുക. പുതിയ വ്യവസ്ഥകൾ പ്രകാരം എട്ട്, ഒമ്പത് ക്ലാസ്സുകളിൽ പഠിക്കുമ്പോൾ സംസ്ഥാനതല കലോത്സവത്തിലോ ശാസ്‌ത്രോത്സവത്തിലോ പങ്കെടുത്ത് ഗ്രേഡ് നേടിയവർക്ക് ഗ്രേസ് മാർക്ക് ലഭിക്കാൻ പത്താംതരം റവന്യൂ ജില്ലാ മത്സരത്തിൽ അതേ ഇനത്തിൽ എ ഗ്രേഡ് ലഭിച്ചാൽ മതിയാകും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ‘ഇത് അമേരിക്കയുടെ യുദ്ധമല്ല’ – വൈറലായി റിപ്പബ്ലിക്കൻ പാർട്ടി നേതാവിന്റെ പോസ്റ്റ്
    16/06/2025
    ഇസ്രായിൽ ആക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവിയും രണ്ടു ജനറൽമാരും കൊല്ലപ്പെട്ടു, ഇസ്രായിലിലേക്ക് ഇറാന്റെ പ്രത്യാക്രമണം
    16/06/2025
    പ്രസവ വേദന വന്ന് കൊണ്ടുപോവാന്‍ ആംബുലന്‍സെത്തിയില്ല, മഹാരാഷ്ട്രയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു; ചോരക്കുഞ്ഞിന്റെ മൃതദേഹവും ബാഗിലാക്കി ബസില്‍ ദമ്പതികള്‍ താണ്ടിയത് 80 കിലോമീറ്റര്‍
    15/06/2025
    റിയാദിൽ താമസ സ്ഥലത്ത് എ.സി പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
    15/06/2025
    ദുബായില്‍ ഇവര്‍ക്കിനി ആഴ്ചയില്‍ 4 ദിവസം മാത്രം ജോലി ചെയ്താല്‍ മതി
    15/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version