കൊച്ചി– ‘മഞ്ഞുമ്മല്‍ ബോയ്‌സു’മായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസില്‍ നടനും ചിത്രത്തിന്റെ നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിനെ ചോദ്യംചെയ്ത് വിട്ടയച്ചു. സൗബിനോടൊപ്പം ചിത്രത്തിന്റെ സഹനിര്‍മാതാക്കളേയും ചോദ്യംചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെ 11.30-ഓടെയായിരുന്നു സൗബിനും ബാബു ഷാഹിറും ഷോണ്‍ ആന്റണിയും മരട് പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു. എല്ലാകാര്യങ്ങളും കൃത്യമായി പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നാണ് ചോദ്യംചെയ്യലിന് ശേഷം സൗബിന്‍ പ്രതികരിച്ചത്. രണ്ടുമണിക്കൂറോളം നീണ്ടതായിരുന്നു ചോദ്യംചെയ്യല്‍.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group