കൊണ്ടോട്ടി- വഖഫ് നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് കരിപ്പൂർ വിമാനത്താവളത്തിലേക്ക് സോളിഡാരിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. എയർപോർട്ട് റോഡിൽ പോലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി. സമരക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യാത്രക്കാരെ തടഞ്ഞതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരന്നു. ഗ്രനേഡ് പ്രയോഗിച്ചതോടെ സമരക്കാരിൽ ചിലർക്ക് പരിക്കേറ്റു.
ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെയും എസ്‌ഐഒ സംസ്ഥാന കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ച് വിമാനത്താവളത്തിന് മുന്നിലെത്തിയതോടെ പോലീസ് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി. പോലീസിന്റെ ബാരിക്കേഡ് പ്രവര്‍ത്തകര്‍ തകര്‍ത്തതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെയാണ് കണ്ണീര്‍വാതകം പ്രയോഗിച്ചത്. പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വിമാനത്താവളത്തിലേക്കുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. രാത്രിയും റോഡ് ഉപരോധം തുടരുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.