ഇരിട്ടി – ബാങ്കിനകത്ത് മൂർഖൻ പാമ്പിനെ കണ്ടെത്തി. ജീവനക്കാരും ഇടപാടുകാരും പരിഭ്രാന്തരായതോടെ
ബാങ്ക് ഇടപാടുകൾ ഒരു മണിക്കൂർ തടസ്സപ്പെട്ടു. ഇരിട്ടി പഴയ ബസ് സ്റ്റാൻഡിൻ്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ ശാഖയിലാണ് പാമ്പിനെ കണ്ടത്.
ബാങ്കിലേക്ക് വന്ന ഇടപാടുകാരനാണ് ഇതാദ്യം കണ്ടത്. മുറിയിലെ മൂലയിൽ ചുരുണ്ടു കിടക്കുകയായിരുന്നു. ഇടയ്ക്ക് പത്തി വിടർത്തി. ഇതോടെ സമീപത്തെ കച്ചവടക്കാരും മറ്റും സ്ഥലത്തെത്തി. മാർക്ക് പ്രവർത്തകൻ ഫൈസൽ വിളക്കോട് സ്ഥലത്ത് എത്തി പാമ്പിനെ പിടിച്ചു പിന്നീട് കാട്ടിൽ തുറന്നു വിട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group