കൊച്ചി- ലഹരി മരുന്ന് കൈവശം വെച്ച കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ. ഡാൻസാഫ് അന്വേഷിക്കുന്ന ലഹരി ഇടപാടുകാരനെ അറിയാമെന്ന് ഷൈൻ ടോം ചാക്കോ പോലീസിൽ മൊഴി നൽകിയിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നയിച്ച പ്രധാന കാരണം. ഇതിന് പുറമെ, ലഹരി ഉപയോഗിച്ചതും കൈവശം വെച്ചതും അറസ്റ്റിലേക്ക് നയിച്ചു. ലഹരി ഇടപാടുകാരൻ സജീറുമായി ബന്ധമുണ്ട് എന്നാണ് ഷൈൻ ടോം ചാക്കോ മൊഴി നൽകിയത്. കേരളത്തിലേക്ക് ലഹരി മരുന്നുകൾ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഷൈൻ.
ഷൈനുമായി നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടവരുമായുള്ള ചോദ്യം പോലീസ് ഉദ്യോഗസ്ഥർ ചോദിച്ചെങ്കിലും അതിനോടൊന്നും പ്രതികരിക്കാൻ ഷൈൻ ടോം ചാക്കോ തയ്യാറായില്ല. ഇതും നടന് മേൽ പോലീസ് നടപടി കൂടുതൽ കടുക്കാൻ കാരണമായി. ഇന്ന് രാവിലെയാണ് ഷൈൻ ടോം ചാക്കോ പോലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായത്. ഷൈന്‍ ജാമ്യം ലഭിക്കുമോ എന്ന കാര്യം ഉടൻ അറിയും. ഗുരുതരമായ വകുപ്പുകൾ ചുമത്താണ് പോലീസ് ആലോചന.