മലപ്പുറം: മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് ഷിഗല്ല. ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയ മലപ്പുറം കോഴിപ്പുറം വെണ്ണായൂർ എഎംഎൽപി സ്കൂളിലെ വിദ്യാർത്ഥികളിൽ നാല് പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചിരിക്കുന്നത്. ദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന ബാക്ടീരിയ മൂലമാണ് രോഗം പടരുന്നത്.
സ്കൂളിലെ ഉച്ചഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് അധ്യാപകരുൾപ്പെടെ 127 വിദ്യാർത്ഥികൾ ചികിത്സ തേടിയിരുന്നു. ഇതിൽ നാല് വിദ്യാർത്ഥികൾക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്. കടുത്ത വയറുവേദനയും ഛർദിയുമാണ് രോഗലക്ഷണങ്ങൾ. രോഗം സ്ഥിരീകരിച്ച കുട്ടികൾ വീട്ടിൽ ചികിത്സയിൽ തുടരുകയാണ്. ആരുടെയും നില ഗുരുതരമല്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group