Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 19
    Breaking:
    • മാസ് റിയാദ് കുടുംബ സംഗമം നടത്തി
    • 100 രൂപയുടെ രാഖി ഡെലിവർ ചെയ്തില്ല; ആമസോൺ 40,000 നഷ്ടപരിഹാരം നൽകണമെന്ന് തർക്കപരിഹാര കമ്മീഷൻ
    • നടുക്കടലിൽ കുടുങ്ങിയ പത്ത് ഈജിപ്തുകാരെ സൗദി അതിർത്തി സുരക്ഷാ സേന രക്ഷപ്പെടുത്തി
    • ഇസ്രായേൽ ആക്രമണങ്ങളില്‍ ഗാസയിൽ 300-ലേറെ യു.എൻ ജീവനക്കാർ കൊല്ലപ്പെട്ടു: 92 ശതമാനം വീടുകൾ തകർന്നു
    • പ്രശസ്ത ഓർത്തോപീഡിക് സർജന്റെ കുവൈത്ത് പൗരത്വം റദ്ദാക്കി; വ്യാജ രേഖകൾക്കെതിരെ കർശന നടപടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    തൂണേരിയിലെ ഷിബിൻ വധക്കേസ്: ലീഗ് പ്രവർത്തകർ ഉൾപ്പടെ വെറുതെ വിട്ട എട്ടുപേർ കുറ്റക്കാരെന്ന് ഹൈക്കോടതി

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌04/10/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കോഴിക്കോട് നാദാപുരം തൂണേരി ഷിബിൻ കൊലക്കേസിൽ മുസ്‌ലിം ലീഗ് പ്രവർത്തകർ ഉൾപ്പടെ വെറുതെ വിട്ട എട്ടുപേർ കുറ്റക്കാരെന്ന് കേരള ഹൈക്കോടതി വിധി. കേസിലെ ആദ്യ ആറു പ്രതികളും 15, 16 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

    കോഴിക്കോട് എരഞ്ഞിപ്പാലം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെ ഷിബിന്റെ പിതാവ്, സർക്കാർ, ആക്രമണത്തിൽ പരുക്കേറ്റവർ എന്നിവർ സമർപ്പിച്ച അപ്പീലുകൾ പരിഗണിച്ചാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, കീഴ്‌കോടതി വിധി ഭാഗികമായി റദ്ദാക്കിയത്. കേസിലെ 18 പ്രതികളിൽ 17 പേരെ അഡീഷണൽ സെഷൻസ് ജഡ്ജി എസ് കൃഷ്ണകുമാർ നേരത്തെ വെറുതെ വിട്ടിരുന്നു. ഇതാണ് ഹരജിക്കാർ ചോദ്യം ചെയ്തത്. പ്രതികൾ 15ന് കോടതിയിൽ ഹാജരാകണമെന്നും ശിക്ഷ അന്ന് വിധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2015 ജനുവരി 22-ന് രാത്രിയാണ് ഷിബിൻ കൊല്ലപ്പെട്ടത്. കേസിൽ ആകെ 18 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ പ്രായപൂര്ത്തിയാകാത്തയാളാണ്. വേണ്ടത്ര തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എരഞ്ഞിപ്പാലത്തെ വിചാരണക്കോടതി പ്രതികളെ വെറുതെ വിട്ടത്. രാഷ്ട്രീവും വർഗീയവുമായ വിരോധത്താൽ പ്രതികൾ മാരകായുധങ്ങളുമായി കൊല്ലപ്പെട്ട ഷിബിൻ ഉൾപ്പെടെയുള്ള സി.പി.എം പ്രവർത്തകരെ ആക്രമിച്ചെന്നാണ് കേസ്.

    മുസ്‌ലിം ലീഗ് പ്രവർത്തകരുടെ കൊലപാതക രാഷ്ട്രീയത്തിനുള്ള കനത്ത തിരിച്ചടിയാണ് കോടതി വിധിയെന്ന് ഡി.വൈ.എഫ്.ഐ പ്രതികരിച്ചു. വിധിയിൽ ഏറെ സന്തോഷമുണ്ടെന്നും പ്രതികൾക്ക് അർഹിച്ച ശിക്ഷ ലഭിക്കണമെന്നും ഷിബിന്റെ പിതാവും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    DYFI High court IUML shibin murder case
    Latest News
    മാസ് റിയാദ് കുടുംബ സംഗമം നടത്തി
    19/05/2025
    100 രൂപയുടെ രാഖി ഡെലിവർ ചെയ്തില്ല; ആമസോൺ 40,000 നഷ്ടപരിഹാരം നൽകണമെന്ന് തർക്കപരിഹാര കമ്മീഷൻ
    19/05/2025
    നടുക്കടലിൽ കുടുങ്ങിയ പത്ത് ഈജിപ്തുകാരെ സൗദി അതിർത്തി സുരക്ഷാ സേന രക്ഷപ്പെടുത്തി
    19/05/2025
    ഇസ്രായേൽ ആക്രമണങ്ങളില്‍ ഗാസയിൽ 300-ലേറെ യു.എൻ ജീവനക്കാർ കൊല്ലപ്പെട്ടു: 92 ശതമാനം വീടുകൾ തകർന്നു
    19/05/2025
    പ്രശസ്ത ഓർത്തോപീഡിക് സർജന്റെ കുവൈത്ത് പൗരത്വം റദ്ദാക്കി; വ്യാജ രേഖകൾക്കെതിരെ കർശന നടപടി
    19/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.