മലപ്പുറം- ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടംനേടി പ്രവാസിയുടെ മകൾ ഷെൻസ ഷമീർ. 42ഏഷ്യൻ രാജ്യങ്ങൾ, അവയുടെ തലസ്ഥാനം, 15 ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ പേരുകൾ, കേരളത്തിലെ 12 മുഖ്യമന്ത്രിമാരുടെ പേരുകൾ, അഞ്ചു തടാകങ്ങൾ, അഞ്ചു സമുദ്രങ്ങൾ, 35 ഏഷ്യൻ കറൻസികൾ,ഇന്ത്യയിലെ 28 സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളും, 10 ബീച്ച്, അഞ്ചു ഡാമുകൾ, ഇന്ത്യയിലെ 35 നദികൾ, 100 ഓളം ജനറൽ ചോദ്യങ്ങൾ എന്നിവയ്ക്ക് ഉത്തരം നൽകിയാണ് ഷെൻസ റെക്കോർഡ് സ്വന്തമാക്കിയത്.
പ്രവാസിയായ അമ്മിനിക്കാട് കുറ്റിക്കോടൻ ഷമീറിന്റെയും മുബഷിറയുടെയും മകളാണ്. ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡിൽ സെലെക്ഷൻ കിട്ടിയ ഷൻസയെ അമ്മിനിക്കാട് ഗ്ലോബൽ കെ.എം.സി.സി അഭിനന്ദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group