കോഴിക്കോട്– പേരാമ്പ്രയിലെ പോലീസ് ലാത്തിച്ചാർജിൽ ഷാഫി പറമ്പിൽ എംപിയുടെ മൂക്കിനു പൊട്ടൽ. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രണ്ട് പൊട്ടലുണ്ടെന്ന് കണ്ടെത്തിയത്. അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കും. പേരാമ്പ്ര സികെജിഎം കോളജുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയായി യുഡിഎഫും ഡിവൈഎഫ്‌ഐയും നടത്തിയ പ്രകടനങ്ങൾക്കിടെയാണ് സംഘർഷമുണ്ടായത്. പോലീസ് ലാത്തിച്ചാർജിലും കണ്ണീർ വാതക പ്രയോഗത്തിലും ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കു പരുക്കേറ്റു. മർദനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചു
പോലീസ് ഏക പക്ഷീയമായി യുഡിഎഫ് പ്രകടനത്തിനു നേരെ കണ്ണീർ വാതകം പ്രയോഗിക്കുകയായിരുന്നെന്ന് യുഡിഎഫ് ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് രാവിലെ 9:30ന് യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഐജി ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.