അഴിയൂര്‍(വടകര): സൈക്കിളില്‍ നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഏഴു വയസുകാരന് മരിച്ചു. കോറോത്ത് റോഡ് കുട്ടമുക്ക് നൂറാമന്‍സില്‍ (പുനത്തില്‍) സെമീറിന്റെ മകന് മുഹമ്മദ് റിസ്വാനാണ് മരിച്ചത്. തിങ്കളാഴ്ചയാണ് സൈക്കിളിൽനിന്ന് വീണു പരിക്കേറ്റത്. വീടിന്റെ പരിസരത്ത് നിന്നു കളിക്കുന്നതിനിടെ സൈക്കിളില്‍ നിന്ന് വീഴുകയായിരുന്നു. വയറിനാണ് പരിക്കേറ്റത്. തലശേരിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു.
പനാട സ്കൂളിലെയും മീത്തലെ പറമ്പത്ത് ബ്രാഞ്ച് മദ്രസയിലെയും വിദ്യാര്‍ഥിയാണ്. അഴിയൂരിലെ ഓട്ടോ ഡ്രൈവറാണ് പിതാവ് സമീര്‍. മാതാവ്: ഫാത്തിമ സഹ്റ. സഹോദരി: നൂറ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group