കൊച്ചി- തൃപ്പൂണിത്തുറ നിയമസഭ മണ്ഡലത്തിലെ കെ.ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സി.പി.എം നേതാവും മുൻ എം.എൽ.എയുമായ എം. സ്വരാജ് നൽകിയ ഹരജി ഹൈക്കോടതി തള്ളി. ബാബുവിന് എം.എൽ.എയായി തുടരാമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ജസ്റ്റിസ് കെ.അജിത് കുമാറിന്റെതാണ് വിധി. കെ.ബാബു വോട്ടർമാർക്ക് നൽകിയ സ്ലിപ്പിൽ ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്ന് ചൂണ്ടിക്കാട്ടി സ്വരാജ് കോടതിയെ സമീപിച്ചത്. സ്വരാജിന്റെ ഹരജി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കെ. ബാബു സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളി. 992 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2021-ൽ കെ.ബാബു വിജയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group