പരപ്പനങ്ങാടി– പാലതിങ്ങൽ കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. ഇന്നലെ ഉച്ചയോടെയാണ് പാലത്തിങ്ങല്‍ ന്യൂ കട്ടില്‍ പുഴയില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ ജുറൈജിനെ(17) വയസ് കാണാതായത്. താനൂര്‍ എടക്കടപ്പുറം സ്വദേശി കമ്മാക്കാന്റെ പുരക്കല്‍ ഷാജഹാന്റെ മകനാണ് കാണാതായ ജുറൈജ്. ശക്തമായ അടിയൊഴുക്കുള്ള ഈ പ്രദേശത്ത് ഇന്നലെയും കുട്ടിക്ക് വേണ്ടി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും രാത്രിയായതോടെ അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴു മണിയോടെ പുനരാരംഭിച്ച തെരച്ചില്‍ താനൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ,എന്‍.ഡി.ആര്‍.എഫ്, ട്രോമ ക്രെയര്‍, മത്സ്യതൊഴിലാളികള്‍, പോലീസ് ,നാട്ടുകാര്‍ സന്നദ്ധ സംഘടനകള്‍ എന്നിവര്‍ സംയുക്തമായി ചേര്‍ന്നാണ് നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group