Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Wednesday, July 16
    Breaking:
    • വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും;മകൾ വൈഭവിക്ക് യുഎഇയിൽ അന്ത്യ വിശ്രമം.
    • ഇസ്രായിലിന്റെ വ്യോമ പ്രതിരോധ സംവിധാനത്തിലെ പഴുതുകള്‍ ഇറാന്‍ മുതലെടുത്തതായി റിപ്പോര്‍ട്ട്
    • രാജ്യത്തെ ധനിക പ്രമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ അഞ്ചാം സ്ഥാനം ആസാദ് മൂപ്പന്; പട്ടികയിലെ ഏക മലയാളിയും
    • കെ കരുണാകരൻ മന്ത്രിസഭയിലെ മന്ത്രിയും മുൻ കെപിസിസി അധ്യക്ഷനുമായ സിവി പത്മരാജൻ അന്തരിച്ചു
    • ശമ്പളം 800 ദിർഹം, പിഴ അടക്കേണ്ടത് 51,450 ദിർഹം; വെട്ടിലായി യു.എ.ഇ ടാക്സി ഡ്രൈവർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    സ്കൂൾ സമയമാറ്റം: വൈകിട്ട് അര മണിക്കൂർ വർധിപ്പിക്കാനാകുമെന്ന് സമസ്‌ത, സമരം ശക്തമാക്കാനുള്ള മുന്നറിയിപ്പും

    രാവിലെ 15 മിനിറ്റ് അധികമാക്കുന്നതിനു പകരം വൈകിട്ട് അര മണിക്കൂർ വർധിപ്പിക്കാമെന്ന് സമസ്‌ത അഭിപ്രായപ്പെട്ടു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/07/2025 Kerala Education Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്– സ്കൂൾ സമയമാറ്റത്തിൽ ബദൽ നിർദേശങ്ങളുമായി സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ. രാവിലെ 15 മിനിറ്റ് അധികമാക്കുന്നതിനു പകരം വൈകിട്ട് അര മണിക്കൂർ വർധിപ്പിക്കാമെന്ന് സമസ്‌ത അഭിപ്രായപ്പെട്ടു. കൂടാതെ, പാദവാർഷികം, അർധവാർഷികം കഴിഞ്ഞുള്ള അവധിദിനങ്ങൾ പ്രവൃത്തി ദിനങ്ങളാക്കാൻ കഴിയും എന്നാണ് സമസ്‌തയുടെ മറ്റൊരു നിർദേശം.

    സർക്കാരുമായി നടന്ന ചർച്ചയിൽ പ്രായോഗിക നിർദേശങ്ങൾ സമർപ്പിച്ചതിനുപിന്നാലും അനുകൂലമായ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമസ്‌തയും അതിന്റെ പോഷകസംഘടനകളും സംയുക്ത സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നത്. സ്കൂൾ സമയമാറ്റം മദ്രസ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതായി സമസ്‌ത മുൻകൂട്ടി നിവേദനം നൽകിയിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സമസ്‌ത പ്രസിഡൻ്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി ഫോൺ സംഭാഷണത്തിലൂടെ ചർച്ച നടത്താമെന്ന് അറിയിച്ചിരുന്നു.അതേസമയം, സ്കൂൾ സമയമാറ്റത്തിൽ മാറ്റമില്ലെന്നതിലാണ് മന്ത്രിയുടെ ഉറച്ച നിലപാട്. ഹൈക്കോടതി നിർദേശപ്രകാരമായിരിക്കും അവസാന തീരുമാനം. വിഷയത്തിൽ ആരുമായും ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.

    ഇതിനെതിരെ സമസ്‌തയും അതിന്റെ പോഷകസംഘടനയായ കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷനും പ്രതിഷേധം ശക്തമാക്കാൻ തയ്യാറെടുക്കുകയാണ്. ഏകദേശം 12 ലക്ഷത്തോളം വിദ്യാർഥികൾ സമസ്തയുടെ മദ്രസകളിൽ മാത്രം പഠിക്കുന്നതിനാൽ, അവരുടെ പഠനം ബാധിക്കുന്ന കാര്യങ്ങളിൽ പിന്നോട്ടില്ല എന്ന നിലപാടിലാണ് സമസ്‌ത.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    education department Education minister Jifri muthukoya thangal Samastha school time
    Latest News
    വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും;മകൾ വൈഭവിക്ക് യുഎഇയിൽ അന്ത്യ വിശ്രമം.
    16/07/2025
    ഇസ്രായിലിന്റെ വ്യോമ പ്രതിരോധ സംവിധാനത്തിലെ പഴുതുകള്‍ ഇറാന്‍ മുതലെടുത്തതായി റിപ്പോര്‍ട്ട്
    16/07/2025
    രാജ്യത്തെ ധനിക പ്രമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ അഞ്ചാം സ്ഥാനം ആസാദ് മൂപ്പന്; പട്ടികയിലെ ഏക മലയാളിയും
    16/07/2025
    കെ കരുണാകരൻ മന്ത്രിസഭയിലെ മന്ത്രിയും മുൻ കെപിസിസി അധ്യക്ഷനുമായ സിവി പത്മരാജൻ അന്തരിച്ചു
    16/07/2025
    ശമ്പളം 800 ദിർഹം, പിഴ അടക്കേണ്ടത് 51,450 ദിർഹം; വെട്ടിലായി യു.എ.ഇ ടാക്സി ഡ്രൈവർ
    16/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version