ജിദ്ദ: പരിശുദ്ധ ഹജ് കർമം നിർവഹിക്കാൻ പുണ്യഭൂമിയിലേക്ക് യാത്ര തിരിക്കുന്ന സിറിയൻ തീർഥാടകർക്ക് ആവശ്യമായ 25,000 ഡോസ് മെനിഞ്ചൈറ്റിസ് വാക്‌സിൻ സൗദി അറേബ്യ സൗജന്യമായി നൽകി. സിറിയൻ ആരോഗ്യ മന്ത്രാലയത്തിന്റെ ആവശ്യ പ്രകാരമാണ് സിറിയൻ ഹാജിമാർക്ക് ആവശ്യമായ മെനിഞ്ചൈറ്റിസ് വാക്‌സിൻ കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആന്റ് റിലീഫ് സെന്റർ നൽകിയത്.
സൗദി അറേബ്യ എത്തിച്ച മെനിഞ്ചൈറ്റിസ് വാക്‌സിൻ വരും ദിവസങ്ങളിൽ പുണ്യഭൂമിയിലേക്ക് സുരക്ഷിതമായി എത്താനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി സിറിയൻ തീർഥാടകർക്ക് നൽകിക്കൊണ്ടിരിക്കുകയാണ്. മന്ത്രാലയത്തിന്റെ ആവശ്യങ്ങളോടുള്ള ദ്രുത പ്രതികരണത്തിന് സിറിയൻ ആരോഗ്യ മന്ത്രാലയം സൗദി അറേബ്യക്ക് അഗാധമായ നന്ദി അറിയിച്ചു.
സഹോദര സൗഹൃദ രാജ്യങ്ങളെയും ജനങ്ങളെയും പിന്തുണക്കാനും അവർക്ക് ആവശ്യമായ മരുന്നുകളും മെഡിക്കൽ സാധനങ്ങളും നൽകാനുമുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയുടെ തുടർച്ചയെന്നോണമാണ് സിറിയക്ക് 25,000 ഡോസ് മെനിഞ്ചൈറ്റിസ് വാക്‌സിൻ സൗജന്യമായി നൽകിയത്.
ക്യാപ്.
പരിശുദ്ധ ഹജ് കർമം നിർവഹിക്കാൻ പുണ്യഭൂമിയിലേക്ക് യാത്ര തിരിക്കുന്ന സിറിയൻ തീർഥാടകർക്ക് ആവശ്യമായ 25,000 ഡോസ് മെനിഞ്ചൈറ്റിസ് വാക്‌സിൻ കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആന്റ് റിലീഫ് സെന്റർ വഴി സൗദി അറേബ്യ സിറിയയിൽ എത്തിക്കുന്നു.