Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 17
    Breaking:
    • ഒമാനില്‍ മാന്‍ഹോളില്‍ വീണ് മലയാളി നഴ്‌സിന് ഗുരുതര പരുക്ക്
    • ഹൃദയാഘാതം; മഞ്ചേരി സ്വദേശിയായ യുവാവ് റാസൽഖൈമയിൽ നിര്യാതനായി
    • പി.എഫ് മാറുന്നതിനും കൈക്കൂലി; വടകരയിൽ അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകൻ പിടിയിൽ, വിരമിക്കുന്നത് ഈ മാസം
    • കാസർഗോഡ്​ സ്വദേശി 25കാരൻ ദുബായിൽ നിര്യാതനായി
    • ഗാസയില്‍ ഇസ്രായിൽ ആക്രമണത്തിൽ 250 പേര്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    പാണക്കാട്ടെ കുട്ടികളെ തൊട്ടുകളിച്ചാൽ തീക്കളി: സുന്നി ആദർശവേദി സംഗമം

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌01/11/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • ഉമർ ഫൈസിക്കെതിരെ സുന്നി ആദർശ വേദി

    കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ഖാദി ഫൗണ്ടേഷൻ സാരഥിയുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ പരസ്യമായി ആക്ഷേപങ്ങളുന്നയിച്ച സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സംസ്ഥാന സെക്രട്ടറി മുക്കം ഉമർ ഫൈസിക്ക് താക്കീതുമായി സുന്നി ആദർശവേദി സംഗമം.

    കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന ആദർശ സംഗമം സുന്നി മഹല്ല് ഫെഡറേഷൻ ജില്ല പ്രസിഡന്റ് കുട്ടിഹസൻ ദാരിമി ഉദ്ഘാടനം ചെയ്തു. നൂറാളെ കാണുമ്പോഴേക്കും നിലംവിട്ടു ചാടുകയാണ് ചിലർ. ഇത് നിർത്തണമെന്ന് ഉമർ ഫൈസിയുടെ പേര് പറയാതെ കുട്ടിഹസൻ ദാരിമി പറഞ്ഞു. സമസ്തയുടെ നൂറാം വാർഷിക ആഘോഷങ്ങൾക്ക് ക്ഷീണം വരുത്താൻ കെ.ടി ജലീലോ അയാളിൽനിന്നും അച്ചാരം വാങ്ങിയവരോ ശ്രമിക്കുന്നുണ്ടെങ്കിൽ അവർ കരുതിയിരിക്കണമെന്നും പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സമസ്തയും പാണക്കാട് കുടുംബവും ഒത്തൊരുമയോടെ മുന്നോട്ടു പോവണം. അതിനെതിരെ ആര് പറഞ്ഞാലും ഇതുവരെ ക്ഷമിച്ചുനിന്നതാണ്. ഇപ്പോൾ കളിച്ച് തലയുടെ മുകളിൽ കയറിയിട്ടുണ്ട്. പാണക്കാട്ടെ കുട്ടികളെ തൊട്ടുകളിച്ചാൽ തീക്കളി ആയിരിക്കും. പാണക്കാട് കുടുംബവും സമസ്തയും ഒത്തൊരുമയോടെ നീങ്ങിയതുകൊണ്ടാണ് പള്ളി, മദ്‌റസകളും അറബിക് കോളജുകളും യതീംഖാനകളും ഉണ്ടായത്.

    പാണക്കാട് കുടുംബം പറയുന്നത് അനുസരിക്കണമെന്ന ബോധം മുസ്‌ലിംകൾക്കും അമുസ്‌ലിംകൾക്കുമുണ്ട്. അവരെ തളർത്താൻ ഒരു ശക്തിക്കും സാധ്യമല്ല. പൂക്കോയ തങ്ങൾക്ക് സനദൊന്നും ഉണ്ടായിരുന്നില്ലെന്നും പക്ഷേ, അദ്ദേഹം മുശാവറ അംഗമായിരുന്നുവെന്നും ദാരിമി വ്യക്തമാക്കി.

    പാണക്കാട് കുടുംബത്തിനെതിരെ ആരോപണം ഉയർത്തിയപ്പോൾ പാടില്ലെന്ന് പറയാൻ എന്തുകൊണ്ടാണ് സമസത മുശാവറക്ക് സാധിക്കാതെ പോയതെന്ന് മുസ്‌ലിം ലീഗ് ജില്ല ആക്ടിങ് പ്രസിഡന്റ് കെ.എ ഖാദർ മാസ്റ്റർ ചോദിച്ചു. ഇതിന് അറുതി വരുത്തണം. ഓരോരുത്തർക്കും നൽകേണ്ട ബഹുമാനം നൽകണം. പക്ഷേ, പരിധി വിടുമ്പോൾ ഉത്തരവാദപ്പെട്ടവർ നിയന്ത്രിക്കണമെന്നും പറഞ്ഞു.

    സുന്നി മഹല്ല് ഫെഡറേഷൻ സിറ്റി കമ്മിറ്റി പ്രസിഡന്റ് ഹംസ ബാഫഖി തങ്ങൾ, അബൂബക്കർ ഫൈസി വള്ളിക്കാപ്പറ്റ, അബ്ദുൽ ഗഫൂർ ഫൈസി കാട്ടുമുണ്ട, ജാബിർ ഹുദവി തൃക്കരിപ്പൂർ, ഫാരിസ് മംനൂൻ ഫൈസി ലക്ഷദ്വീപ്, മുഹമ്മദ് നൂർ ഫൈസി, സി.എച്ച്. മഹമൂദ് സഅ്ദി, അഹമ്മദ് കുട്ടി ഉണ്ണികുളം തുടങ്ങിയവർ പ്രസംഗിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Mukkom Umer Faizy panakkad sadiqali thangal Samastha issues sunni mahallu federation
    Latest News
    ഒമാനില്‍ മാന്‍ഹോളില്‍ വീണ് മലയാളി നഴ്‌സിന് ഗുരുതര പരുക്ക്
    17/05/2025
    ഹൃദയാഘാതം; മഞ്ചേരി സ്വദേശിയായ യുവാവ് റാസൽഖൈമയിൽ നിര്യാതനായി
    17/05/2025
    പി.എഫ് മാറുന്നതിനും കൈക്കൂലി; വടകരയിൽ അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകൻ പിടിയിൽ, വിരമിക്കുന്നത് ഈ മാസം
    16/05/2025
    കാസർഗോഡ്​ സ്വദേശി 25കാരൻ ദുബായിൽ നിര്യാതനായി
    16/05/2025
    ഗാസയില്‍ ഇസ്രായിൽ ആക്രമണത്തിൽ 250 പേര്‍ കൊല്ലപ്പെട്ടു
    16/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.