മലപ്പുറം- മുപ്പതു വർഷത്തോളം സൗദി അറേബ്യയിലെ പ്രബോധന രംഗത്ത് സജീവമായിരുന്ന അബ്ദുസ്സലാം മദീനി ഹായിൽ നാട്ടിൽ നിര്യാതനായി. സൗദി മതകാര്യ വകുപ്പിൻ്റെ കീഴിലുള്ള അൽ ഖസീം പ്രവിശ്യയിലെ ഹായിൽ ദഅവ സെൻ്ററിലെ പ്രബോധകനായി ഏറെക്കാലം പ്രവർത്തിച്ചിരുന്നു. സൗദിയിലെ ഇന്ത്യൻ ഇസ്ലാഹി സെൻ്റർ ദേശീയ കോ ഓർഡിനേഷൻ ഉപദേശക സമിതി അംഗമാണ്.സൗദി ദായി കോർഡിനേഷൻ സമിതി വൈസ് ചെയർമാൻ, ഉപദേശക സമിതി മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ചു. മയ്യിത്ത് നമസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് ഉച്ചാരക്കടവ് ചാത്തോലിപ്പടി വീട്ടിൽ നടക്കും. ഖബറടക്കം ശാന്തപുരം മഹല്ലിൽ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



