ഓണ വിപണിയിൽ താരമായി റോബോട്ട് വാക്വം ക്ലീനർ. ഇനി ഫോണിൽ ഒരു ക്ലിക്ക് ചെയ്താൽ മിനിറ്റുകൾക്കുള്ളിൽ വീട് വൃത്തിയാക്കാൻ സാധിക്കും. സമയം ലാഭിക്കുന്നതിനോടൊപ്പം കായികമായ അധ്വാനം പൂർണമായും ഒഴിവാക്കാനും ഇത് സഹായിക്കും. ഓണം അടുത്തതോടെ സ്മാർട്ട് ഹോം ക്ലീനിങ്ങിൽ താരമായി മാറിയിരിക്കുകയാണ് റോബോട്ട് വാക്വം ക്ലീനർ. ഒരു തവണ മാപ് ചെയ്തു നൽകിയാൽ വീടിന്റെ എല്ലാ ഭാഗവും റോബോട്ട് വാക്വം ക്ലീനറിന് പരിചിതമായി മാറും. എവിടെയും തട്ടാതെ തന്നെ മികച്ച രീതിയിൽ വൃത്തിയാക്കാൻ റോബോട്ട് വാക്വം ക്ലീനറിന് സാധിക്കും. റിമോട്ട്, ആപ്പ്, അലക്സാ, ഗൂഗിൾ ഹോം എന്നിവ വഴിയെല്ലാം ഇത് നിയന്ത്രിക്കാം.
റോബോട്ട് വാക്വം ക്ലീനറിന്റെ ചില മോഡലുകൾ ഇന്ത്യൻ വീടുകൾക്ക് അനുയോജ്യമായാണ് നിർമിച്ചിരിക്കുന്നത്. മരം, ടൈൽ,മൊസൈക്ക് തുടങ്ങിയ ഏത് തറയിലും ഇത് ഉപയോഗിക്കാം. 8000 രൂപ മുതൽ റോബോട്ട് വാക്വം ക്ലീനർ വിപണിയിൽ ലഭ്യമാണ്.