വയനാട്– മഹാരാഷ്ട്രയില്‍ നിന്ന് ഒന്നരക്കോടി തട്ടിയെടുത്ത മലയാളികളായ കവര്‍ച്ചാ സംഘം പിടിയില്‍. വയനാട് കൈനാട്ടിയില്‍ വെച്ച് ഇന്നലെ രാത്രിയാണ് കല്‍പറ്റ പോലീസ് അതിസാഹസികമായി സംഘത്തെ അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശികളായ അജിത്കുമാര്‍, വിഷ്ണു, കലാധരന്‍, ജിനു, നന്ദകുമാര്‍, സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. വാഹനത്തില്‍ നിന്ന് ചുറ്റികകള്‍, ഉള്ളി. കോഡ്‌ലസ്, കട്ടര്‍ എന്നീ ആയുധങ്ങളും കണ്ടെടുത്തു.
കവര്‍ച്ചക്ക് ശേഷം രണ്ട് വാഹനങ്ങളിലായിട്ടാണ് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇതില്‍ ഒരു വാഹനത്തില്‍ ഉണ്ടായിരുന്നവരാണ് ഇപ്പോള്‍ പിടിയിലായത്. രണ്ടാമത്തെ വാഹനത്തില്‍ ഉണ്ടായിരുന്നവർ പോലീസിന്റെ നിരീക്ഷണത്തിലാണ് എന്നാണ് സൂചന. വധശ്രമം, ലഹരിക്കടത്ത് തുടങ്ങിയ നിരവധി കേസുകളിലെ പ്രതികളാണ് കവര്‍ച്ച നടത്തിയത്. പ്രതികളെ പിന്തുടര്‍ന്ന് മഹാരാഷ്ട്ര പോലീസും വയനാട്ടിലെത്തിയിരുന്നു.