കണ്ണൂർ –
ദേശീയപാത നിർമാണത്തിനായി ആഴത്തിലുള്ള കുഴിയെടുത്ത കണ്ണൂർ താഴെചൊവ്വയില്‍ വീട് താഴേക്ക് പതിച്ചു. മുട്ടോളം പാറയില്‍ മഞ്ജിമ നിവാസില്‍ ഷൈനുവിന്റെ വീടാണ് 16 മീറ്ററോളം താഴേക്ക് ഇടിഞ്ഞത്.
അപകടസമയത്ത് വീട്ടിലും ദേശീയപാത പ്രവൃത്തി നടത്തുന്നയിടത്തും ആരുമില്ലാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
ദേശീയപാത നിർമാണത്തിനായി താഴെചൊവ്വ – ആറ്റടപ്പ റോഡില്‍ സമീപം ആഴത്തില്‍ കുഴിയെടുത്തിരുന്നു. അപകട ഭീഷണിയെ തുടർന്ന് ഷൈനുവും കുടുംബവും കഴിഞ്ഞ ദിവസമാണ് വാടക വീട്ടിലേക്ക് താമസം മാറിയത്. അപകട സമയത്തിന് തൊട്ടുമുമ്പാണ് വീട്ടിലെ സാധനങ്ങള്‍ മാറ്റിയത്. വീട്ടുസാധനങ്ങൾ കയറ്റിയ വാഹനം പോയതിന് തൊട്ടു പിന്നാലെയാണ് അപകടമുണ്ടായത്. സമീപത്തെ വീട്ടുമതിലും ഇടിഞ്ഞു. സംഭവ സ്ഥലം ദേശീയപാത അതോറിറ്റി അധികൃതരും റവന്യൂ വകുപ്പും സന്ദർശിച്ചു.