കൊണ്ടോട്ടി: പുളിക്കൽ അങ്ങാടിയിൽ വാഹനം കാത്തുനിൽക്കുകയായിരുന്ന മദ്രസാധ്യാപകൻ പിക്കപ്പ് വാനിടിച്ച് മരിച്ചു. ഇന്ന്(ഞായർ)പുലർച്ചെയാണ് അപകടം. കൊണ്ടോട്ടി നീറാട് കുനിക്കാടന്‍ ആലികുട്ടി ഹാജിയുടെ മകന് നീറാട് ചോയക്കാട് കുനിക്കാടന്‍ സൈതലവി മുസ്ലിയാര് (58) ആണ് മരിച്ചത്.
രാവിലെ അങ്ങാടിയിൽ റോഡരികിൽ വാഹനം കാത്തുനിൽകുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ പിക്കപ്പ് വാനിടിച്ച് തെറിപ്പിക്കുകയായിരുന്നു. ചാലിയം ക്രസന്റ് പബ്ലിക് സ്കൂളിലെ മദ്രസ അധ്യാപകനാണ്. മാതാവ്- കുഞ്ഞി ഫാത്തിമ്മ.
ഭാര്യ അസൂറ (കൊട്ടുക്കര). മക്കൾ- അബ്ദുല്‍ ഹക്കിം (അഡ്നോക്ക് കമ്പനി ദുബായ്), ഹബീബുറഹ്മാന് (സ്വകാര്യ കമ്പനി പൂനൈ ), സഫൂറാ ജാസ്മിന് (പോളിടെക്നിക് വിദ്യാര്‍ത്ഥി), മരുമക്കള്‍: മുംതാസ് കോടങ്ങാട്, ഫാത്തിമ സഹ്വ (കൊണ്ടോട്ടി)
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group