Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 13
    Breaking:
    • വിമാനപകടത്തിൽ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ആകാശത്തെ സ്‌നേഹിച്ച റോഷ്‌നിയും യാത്രയായി
    • നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് എം.വി. ഗോവിന്ദൻ മാഷ് ദ മലയാളം ന്യൂസിനോട്- VIDEO
    • ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി യു.എന്‍ ജനറല്‍ അസംബ്ലി
    • ഇറാന്‍ സൈനിക മേധാവിയും കൊല്ലപ്പെട്ടതായി സ്ഥിരീകരണം
    • പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂര്‍ഛിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ അടക്കം പ്രവാസികളെയും ബാധിക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി റിമാൽ സാന്ത്വന സംഗമം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/01/2025 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    റിമാൽ സാന്ത്വന സംഗമം സംസ്ഥാന വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം: റിയാദിലെ മലപ്പുറം പ്രവാസികളുടെയും മുൻ പ്രവാസികളുടെയും കൂട്ടായ്മ ‘റിമാൽ’ സാന്ത്വന സംഗമം നടത്തി. മലപ്പുറം നഗരസഭയും സമീപ പഞ്ചായത്തുകളും ഉൾപ്പെടുന്ന പ്രദേശത്തെ ഭിന്നശേഷിക്കാർ, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവർ എന്നിവർ സംഗമത്തിൽ സംബന്ധിച്ചു. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിനുള്ള പദ്ധതികൾക്ക് സന്നദ്ധ സംഘടനകൾക്ക് മുഖ്യ പങ്ക് വഹിക്കാൻ കഴിയുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സംസ്ഥാന വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. അജ്ഫാൻ ഗ്രൂപ്പ് എം.ഡി ഡോ മുഹമ്മദ് കുട്ടി ഹാജി നെച്ചിക്കാട്ടിൽ മുഖ്യാതിഥിയായിരുന്നു. റിമാൽ സൊസൈറ്റി ട്രഷറർ സലീം കളപ്പാടൻ അദ്ധ്യക്ഷത വഹിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ട്രഷറർ നൗഷാദ് കളപ്പാടൻ, നാസർ കാരന്തൂർ, ഫായിദ അബ്ദുറഹ്മാൻ, അസീസ് അത്തോളി (റസീന ചിക്കന്‍ സ്റ്റാൾ), കെ.പി. അബ്ദുറഹ്മാന്‍ ഹാജി, നാണത്ത് കുഞ്ഞിമുഹമ്മദ് എന്നിവർ ആശംസ നേർന്നു.

    ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് ജില്ലയിൽ പ്രവർത്തിക്കുന്ന ആക്സസ് ഇനീഷ്യേറ്റീവിന്റെ ‘ഒപ്പം’ പദ്ധതി ആക്സസ് ജില്ല സെക്രട്ടറിയും കൊണ്ടോട്ടി ഗവ. കോളജ് അധ്യാപകനുമായ കെ. അബ്ദുനാസർ അവതരിപ്പിച്ചു. ആക്സസ് ടീമംഗങ്ങളായ മുസ്തഫ തോരപ്പ, ബഷീർ കണ്ണത്തുപാറ, ശറഫിയ മഞ്ചേരി എന്നിവർ സംബന്ധിച്ചു. റിമാൽ പ്രസിഡന്റ് അമീര്‍ കൊന്നോല ആക്സസ് ടീമിനെ പരിചയപ്പെടുത്തി. ഡോ. സലീം കൊന്നോല റിമാൽ സൊസൈറ്റി പ്രവർത്തനങ്ങൾ വിശദീകരിച്ചു. സംഗമത്തിൽ ആദ്യ ക്ഷണിതാവായി എത്തിയ ലവ മൊയ്തീൻ പൊന്മള ഗസ്റ്റ് പ്രവേശനം ഉദ്ഘാടനം ചെയ്തു.

    പരിപാടിയിൽ പങ്കെടുത്ത ഭിന്നശേഷിക്കാർക്കായി ഡോ. സി.കെ മുഹമ്മദ് ഷഹിൻഷ, ഡോ. മുനീർ, ഡോ. ഹസ്സന്‍ എന്നിവരുടെയും മലബാർ പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ട്രോമകെയർ വളണ്ടിഴേയ്സ്, റിമാൽ ലേഡീസ് വിങ് എന്നിവരുടെയും സേവനം ഒരുക്കിയിരുന്നു. കുട്ടികളുടെ കലാപരിപാടികൾ, കോൽക്കളി, ഷംസു പാണായിയുടെ മാജിക് ഷോ, മലപ്പുറം ഇശൽ കൂട്ടത്തിന്റെ സംഗീത വിരുന്ന് എന്നിവ അരങ്ങേറി. പ്രോഗ്രാം കണ്‍വീനര്‍ ബഷീർ അറബി സ്വാഗതവും, സി.കെ അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. വി.വി. നദ് വ പ്രാർഥന ഗീതം അവതരിപ്പിച്ചു.

    ഉമർ കാടേങ്ങൽ, കെ.കെ റഷീദ്, മുഹമ്മദലി കൊന്നോല, കുഞ്ഞിമുഹമ്മദ് അലി എന്ന കുഞ്ഞാൻ, ഗഫൂര്‍ തേങ്ങാട്ട്, ബഷീർ കൂത്രാടൻ, ഗഫൂര്‍ കെടി, നൗഫൽ പുളിയാട്ടുകുളം, ഷമീം കൊന്നോല, ശ്രീജ, സുഹറാബി പികെ, അബു തോരപ്പ, ഉമ്മർ പാലേങ്ങര,സലാം കോഡൂർ, ഹനീഫ പിപി, കെ.പി ഷംസു, സാലിം തറയിൽ, ഹൈദർ മങ്കരത്തൊടി, മജീദ് മൂഴിക്കൽ, റാഫി വിവി, അർഷദ് പൂളക്കണ്ണി, ഹമീദ് ഹാജിയാർപള്ളി, ജാഫർ മൂഴിക്കൽ, സാദിഖ് ഹാജിയാർപള്ളി, ലത്തീഫ് കോൽമണ്ണ, വി. ഫിറോസ്, ലത്തീഫ് പരി, ബഷീർ പറമ്പില്‍, പി.സി മജീദ്, ജാഫർ കിളിയണ്ണി, മുസമ്മിൽ കാളമ്പാടി, സമദ് സീമാടൻ, സമീൽ ഇല്ലിക്കൽ, ടി. ഷൗക്കത്തലി, ബാപ്പുട്ടി വലിയങ്ങാടി, ഫൈസല്‍ തറയിൽ, ഷബീർ പൂളക്കണ്ണി, ഇബ്രാഹിം ഈസ്റ്റ് കോഡൂർ, കമാല്‍ മഞ്ഞക്കണ്ടൻ, മുസ്തഫ കോഡൂർ, കൂഞ്ഞീതു പുൽപ്പാടൻ, മെഹബൂബ് കണ്ണത്തുപാറ, നബീല്‍ കലയത്ത്, ശരീഫ് പള്ളിക്കൽ തുടങ്ങിയവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Rasheed Ali Shihab thangal Rimal
    Latest News
    വിമാനപകടത്തിൽ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ആകാശത്തെ സ്‌നേഹിച്ച റോഷ്‌നിയും യാത്രയായി
    13/06/2025
    നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് എം.വി. ഗോവിന്ദൻ മാഷ് ദ മലയാളം ന്യൂസിനോട്- VIDEO
    13/06/2025
    ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി യു.എന്‍ ജനറല്‍ അസംബ്ലി
    13/06/2025
    ഇറാന്‍ സൈനിക മേധാവിയും കൊല്ലപ്പെട്ടതായി സ്ഥിരീകരണം
    13/06/2025
    പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂര്‍ഛിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ അടക്കം പ്രവാസികളെയും ബാധിക്കും
    13/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version