കൊച്ചി: അറ്റകുറ്റപ്പണികൾക്കായി തേവര – കുണ്ടന്നൂര്‍ പാലം ഒരുമാസത്തേക്ക് അടച്ചിടും. ഈ മാസം 15 മുതല്‍ അടുത്തമാസം 15 വരെയാണ് പാലം അടച്ചിടുക.
പാലത്തില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതിനെ തുടർന്നാണ് അറ്റകുറ്റ പണികൾ നടത്തുന്നത്. ജര്‍മ്മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാകും അറ്റകുറ്റപ്പണി നടത്തുക. പാലം അറ്റകുറ്റപ്പണികള്‍ക്കായി നേരത്തേയും അടച്ചിരുന്നു.
ജൂലൈയിലായിരുന്നു പാലം അടച്ചത്. രണ്ട് ദിവസത്തെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പിന്നീട് പാലം തുറന്നുകൊടുക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group