മലപ്പുറം: ജി.എം.എച്ച്.എസ് മലപ്പുറം 1982-83ലെ പത്താം ക്ലാസ് ബാച്ച് സഹപാഠികളായ പ്രദീപ് കുമാർ ( റിട്ട:എസ് ഐ- എം എസ് പി മലപ്പുറം), പ്രദീപ് പാന്തലത്ത് ( റിട്ട: ഫയർ സ്റ്റേഷൻ ഓഫീസർ- മഞ്ചേരി ) എന്നിവരെ സഹപാഠികൾ സ്നേഹാദരം നൽകി ആദരിച്ചു. എ.പി സൈതലവി അദ്ധ്യക്ഷത വഹിച്ചു.
പ്രദീപ് പാന്തലത്തിനെ നൗഷാദ് കളപ്പാടനും പ്രദീപ് കുമാറിനെ പി.ടി അഷ്റഫും പൊന്നാട അണിയിച്ചു.
ശിഷ്ടകാല ജീവിതം സന്തോഷത്തോടെ കുടുംബത്തോടൊപ്പം കഴിയാൻ സർവ്വശക്തൻ തുണക്കട്ടെയെന്ന് നൗഷാദ് കളപ്പാടൻ പറഞ്ഞു.

പി. മൊയ്തീൻ കോയയെ അനുസ്മരിച്ചു. കൂത്രാടൻ ഉസ്മാൻ, സി എച് ഇബ്രാഹിം, കൊന്നോല ഇബ്രാഹിം, എം അബ്ദുറഹിമാൻ എന്നിവർ നേതൃത്വം നൽകി. നാസർ ദുബായ് ഗോൾഡ് സ്വാഗതവും, എ പി ഷാഹുൽ അമീർ നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group