കോഴിക്കോട്– സംസ്ഥാനത്ത് എവിടെയും മാസപ്പിറവി കാണാത്തതിനെത്തുടർന്ന് റംസാൻ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു. ഇന്ന് (ചൊവ്വ) മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ നാളെ ബുധനാഴ്ച ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി വ്യാഴാഴ്ചയാകും ഹിജ്റ വർഷം 1447-ലെ റംസാൻ ഒന്നായി കണക്കാക്കുക. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ സാദിഖലി തങ്ങളും പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവിയും സംയുക്തമായി അറിയിക്കുകയായിരുന്നു. ഇതോടെ ബുധനാഴ്ച രാത്രി മുതൽ പള്ളികളിൽ പ്രത്യേക പ്രാർത്ഥനയായ തറാവീഹ് ആരംഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



