തിരൂരങ്ങാടി: എല്ലാവരെയും ഉൾക്കൊള്ളുന്ന വിശാലമായ ചരിത്രമാണ് ഇന്ത്യയുടേതെന്ന് രമേശ് ചെന്നിത്തല എം.എൽ.എ. ദാറുൽഹുദാ റൂബി ജൂബിലി സമാപന സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച മൈനോരിറ്റി കൺസേൺ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതനിഷേധമല്ല, സർവ മതങ്ങളെയും അംഗീകരിച്ചും ആചാര അനുഷ്ഠാനങ്ങളെ ബഹുമാനിക്കുന്ന സമീപനവുമാണ് ഇന്ത്യയുടേതെന്നും മികച്ച ഭരണഘടനയാണ് രാജ്യം വിഭാവനം ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കഴിഞ്ഞ കുറേ കാലമായി നമ്മുടെ ഭരണഘടന മാറ്റിയെഴുതാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മതേതത്വം എന്ന മൂല്യത്തെ നശിപ്പിക്കാൻ പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭൂരിപക്ഷത്തിൻ്റെ ചുമതലയാണ് ന്യൂനപക്ഷത്തെ സംരക്ഷിക്കുക എന്നുള്ളതും അതിലൂടെ മാത്രമാണ് വൈജാത്യങ്ങൾക്കിടയിലെ നമ്മുടെ ഐക്യം സാധ്യമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. യു. ശാഫി ഹാജി ചെമ്മാട് അധ്യക്ഷനായി. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി പങ്കെടുത്തു
ഇർതിഖാഅ് : എസ്.എം.എഫ് നാഷണൽ മുഹല്ലാ മീറ്റ് സംഘടിപ്പിച്ചു
തിരൂരങ്ങാടി (ഹിദായ നഗർ): ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാലയുടെ നാൽപതാം വാർഷിക റൂബി ജൂബിലി സമ്മേളനത്തിൻ്റെ ഭാഗമായി സുന്നി മഹല്ല് ഫെഡറേഷൻ ഇർതിഖാഅ് : നാഷണൽ മുഹല്ലാ മീറ്റും മഹല്ല് സെക്രട്ടേറിയറ്റും സംഘടിപ്പിച്ചു. കേരളേതര സംസ്ഥാനങ്ങളിൽ മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിയും മഹല്ല് ശാക്തീകരണവും ലക്ഷ്യമാക്കി സംഘടിപ്പിച്ച ഇർതിഖാഅ്: നാഷണൽ മുഹല്ലാ മീറ്റ് അഡ്വ. ഹാരിസ് ബീരാൻ എം.പി ഉദ്ഘാടനം ചെയ്തു.
എസ്. എം.എഫ് സ്റ്റേറ്റ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, യു. ശാഫി ഹാജി, പി.സി ഇബ്രാഹിം ഹാജി വയനാട്, അബ്ദുസമദ് പൂക്കോട്ടൂര്‍, വി.എ.സി കുട്ടി ഹാജി പാലക്കാട് തുടങ്ങിയവര്‍ പ്രസീഡിയം നിയന്ത്രിച്ചു. മന്‍സൂര്‍ ഹുദവി വെസ്റ്റ് ബംഗാള്‍ ആമുഖഭാഷണം നിര്‍വഹിച്ചു.

സി.ടി അബ്ദുല്‍ ഖാദിര്‍ ഹാജി തൃക്കരിപ്പൂര്‍, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, അഹ്‌മദ് ഷറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, നൗഫല്‍ ഹുദവി മുംബൈ, റാശിദ് ഗസാലി കൂളിവയല്‍ തുടങ്ങിയവർ മഹല്ല് ശാക്തീകരണത്തിൻ്റെയും പൗരപ്രമുഖരുടെ ഉത്തരവാദിത്വവും ഉൾക്കൊള്ളുന്ന വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. ആഫ്താബ് അഹ്‌മദ് എം.എല്‍.എ ഹരിയാന, അഷ്‌റഫുല്‍ ഹുസൈന്‍ എം.എല്‍.എ ആസാം, ബീഹാര്‍ മുന്‍ എം.എല്‍.എ എ തൗസീഫ് ആലം, ബീഹാര്‍ എസ്.എം.എഫ് ഓര്‍ഗനൈസര്‍ ഖുര്‍ഷിദ് ജമാല്‍ തുടങ്ങിയവരും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖരും സംബന്ധിച്ചു.
ദഅവാ പ്രവര്‍ത്തനത്തിന് മഹല്ല് ജമാഅത്തുകള്‍ കരുത്താവുക- എസ്.എം.എഫ് മഹല്ല് സെക്രട്ടേറിയറ്റ്
തിരൂരങ്ങാടി : ആദര്‍ശ പ്രചാരണ രംഗത്ത് മഹല്ല് ജമാഅത്തുകള്‍ കൂടുതല്‍ കരുതലോടെ പ്രവര്‍ത്തിക്കണമെന്നും പാരമ്പര്യ നേതൃ മഹിമ ഉള്‍കൊണ്ടാവണം മഹല്ല് ജമാഅത്തുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ഉലമാ ഉമറാഇന്റെ ഐക്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഭാവി തലമുറക്ക് ശക്തി പകരണമെന്നും മലപ്പുറം ജില്ലാ സുന്നി മഹല്ല് ഫെഡറേഷന്‍ സംഘടിപ്പിച്ച മഹല്ല് സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. കേരളത്തില്‍ മുസ്ലിംകൾക്കിടയിൽ മത ബോധവും മത സൗഹാര്‍ദ്ധാന്തരീക്ഷവും രാജ്യ സ്‌നേഹവും വളര്‍ന്നതിന് പിന്നില്‍ സമസ്തയും മുസ്്‌ലിം രാഷ്ട്രീയ നേതൃ ബോധവും ഒരു പോലെ പ്രവര്‍ത്തിച്ചതാണ് കാരണമെന്നും പാരമ്പര്യ നേതൃ മഹിമയിലൂടെ സമൂഹത്തിലുണ്ടായ നേട്ടങ്ങള്‍ വിദ്വേഷ പ്രചാരണങ്ങളിലൂടെ തകര്‍ക്കരുതെന്നും സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. സാമൂഹിക ശാക്തീകരണവും സാംസ്‌കാരിക സമുദ്ധാരണവും ലക്ഷ്യം വെച്ചുള്ള പദ്ധതികളാണ് എസ്.എം.എഫ് വിഭാവനം ചെയ്യുന്നത്. അത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് സമുദായം ഏല്‍പിച്ച അമനതിന്റെ കാവലാളുകളാവാന്‍ മഹല്ല് ജമാഅത്തുകള്‍ക്ക് സാധിക്കണമെന്ന് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. കോറാട് സൈതാലികുട്ടി ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. യു.മുഹമ്മദ് ശാഫി ഹാജി ആമുഖ ഭാഷണം നടത്തി. സിംസാറുല്‍ ഹഖ് ഹുദവി , ഓണമ്പിള്ളി മുഹമ്മദ് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ മഹല്ല് സംവിധാനങ്ങളുടെ ക്രിയാത്മകത , സാമൂഹിക പരിവര്‍ത്തനം മഹല്ലുകളിലൂടെ,വഖ്ഫ് മഹല്ല് ജമാഅത്തുകള്‍ അറിയേണ്ടത് എന്ന വിഷയങ്ങള്‍ അവതരിപ്പിച്ചു. എസ്.എം.എഫ് പോസ്റ്റ് മാരിറ്റല്‍ കോഴ്‌സ് പരിചയപ്പെടുത്തി അബ്ദുല്‍ ഹകീം വാഫി സംസാരിച്ചു. പുത്തനഴി മൊയ്തീന്‍ ഫൈസി, കെ.എ റഹ്മാന്‍ ഫൈസി കാവനൂര്‍,പി.ഉബൈദുല്ല എം.എല്‍.എ , ബഷീര്‍ കല്ലേപാടം, എന്നിവര്‍ സംസാരിച്ചു
കെ.എം.സൈതലവി ഹാജി പുലിക്കോട്് , ഖാസിം കോയ തങ്ങള്‍ , പങ്കെടുത്തു.മലപ്പുറം ജില്ലയിലെ 650 ലധികം മഹല്ല് പ്രസിഡണ്ട് സെക്രട്ടറിമാര്‍ പ്രതിനിധികള്‍ പങ്കെടുത്തു.ഡോ.സി.കെ കുഞ്ഞി തങ്ങള്‍ തൃശൂര്‍,ഇ.കെ കുഞ്ഞഹമ്മദ് മുസ്ലിയാര്‍,കുട്ടി മൗലവി വേങ്ങര,സയ്യിദ് കുഞ്ഞാവ തങ്ങള്‍ പള്ളിക്കല്‍,സയ്യിദ് ഖാസിം കോയ തങ്ങള്‍, സയ്യിദ് കെ.എന്‍ എസ് തങ്ങള്‍ താനാളൂര്‍,പി.എ ജബ്ബാര്‍ ഹാജി എടവണ്ണപ്പാറ,അബ്ദുല്‍ വാഹിദ് മുസ്്‌ലിയാര്‍,സലീം എടക്കര, ഹുസൈന്‍ മുസ്്‌ലിയാര്‍ പൂക്കോട്ടൂര്‍,വി.ടി ശിഹാബ് തങ്ങള്‍ പൊന്മുണ്ടം,ഹംസ ഹാജി മൂന്നിയൂര്‍,കെ.എം കുട്ടി എടക്കുളം,പി.എം മൊയ്തീന്‍ കുട്ടി മുസ്്‌ലിയാര്‍ വെളിമുക്ക് സി.എം.കുട്ടി സഖാഫി,ഒ.പി കുഞ്ഞാപ്പു ഹാജി പൂക്കൊളത്തൂര്‍,കാടാമ്പുഴ മൂസ ഹാജി,എ.കെ ആലിപ്പറമ്പ,എന്നിവര്‍ പങ്കെടുത്തു സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി, കെ.ടി കുഞ്ഞാന്‍ എടക്കര പങ്കെടുത്തു.
Photo Caption:
1. എസ്.എം.എഫ് നാഷണൽ മുഹല്ലാ മീറ്റിൽ അഡ്വ. ഹാരിസ് ബീരാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.
2. എസ്.എം.എഫ് മഹല്ല് സെക്രട്ടേറിയറ്റ് റശീദലി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.