കോഴിക്കോട്: മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ തുടങ്ങിയ വിവിധ ഖാസിമാരാണ് നാളെ റമദാൻ ഒന്നായിരിക്കുമെന്ന് അറിയിച്ചത്. കേരള ഹിലാൽ കമ്മിറ്റി നാളെ റമദാൻ ഒന്നായിരിക്കുമെന്ന് അറിയിച്ചു.
കോഴിക്കോട്, തിരുവനന്തപുരം എന്നിവടങ്ങളിലും മാസപ്പിറവി ദൃശ്യമായി. വിവിധ പ്രദേശങ്ങളിൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ശഅബാന്‍ 29 മാര്‍ച്ച് ഒന്ന് (ഇന്ന്) റമളാന്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ നാളെ (മര്‍ച്ച് രണ്ട്, ഞായര്‍) റമളാന്‍ ഒന്നായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, കാന്തപുരം എ പി.അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രതിനിധി ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് എന്നിവര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group