തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ പ്രവചനം. 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴ അഞ്ച് ദിവസം തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അതേസമയം കാലവർഷം മെയ് 31ഓടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ ജൂൺ 1നാണ് കാലവർഷം തുടങ്ങുക. കഴിഞ്ഞ വർഷം 8 ദിവസം വൈകിയാണ് കാലവർഷം കേരളത്തിൽ എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group