കൊച്ചി– ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എക്ക് മുൻകൂർ ജാമ്യം അനുവദിച്ച് തിരുവനന്തപുരം ജില്ലാ കോടതി. 23 വയസ്സുള്ള യുവതി നൽകിയ പരാതിയിലാണ് കോടതിയുടെ വിധി. സാക്ഷികളെ സ്വാധീനിക്കരുത്, തെളിവുകൾ നശിപ്പിക്കരുത്, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ക്രൂരബലാത്സംഗത്തിന് ഇരയായെന്ന യുവതിയുടെ മൊഴിയടക്കമുള്ള പോലീസ് റിപ്പോർട്ട് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിക്കുകയും ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കുകയും ചെയ്തിരുന്നു. എന്നാൽ തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നായിരുന്നു ഒളിവിലായിരുന്ന രാഹുലിന്റെ വാദം. ഈ മാസം 15-ന് രാഹുലിന്റെ കേസിൽ കോടതി കൂടുതൽ വിശദമായി വാദം കേൾക്കും. ഇതിനിടെ, ഈ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ പ്രതിയായ സന്ദീപ് വാര്യർക്ക് താൽക്കാലിക ആശ്വാസം ലഭിച്ചു. സന്ദീപിനെ ഈ മാസം 15 വരെ അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



