പത്തനംതിട്ട: കെപിഎംഎസ് സംഘടിപ്പിക്കുന്ന അയ്യങ്കാളി ജയന്തി ആഘോഷത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കെപിഎംഎസ് കുളനട യൂണിയൻ സെപ്റ്റംബർ 6-ന് നടത്തുന്ന പരിപാടിയിൽ നിന്നാണ് രാഹുലിനെ മാറ്റിയത്.
ആഘോഷത്തിന്റെ ഉദ്ഘാടകനായി രാഹുൽ മാങ്കൂട്ടത്തിലിനെ ആദ്യം നിശ്ചയിച്ചിരുന്നു, അതിനായി പോസ്റ്ററുകളും പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, പിന്നീട് രാഹുലിനെ ഒഴിവാക്കി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെ ഉദ്ഘാടകനായി തിരഞ്ഞെടുക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group