തിരുവനന്തപുരം – രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജി രാഹുല്‍ ഈശ്വർ പിന്‍വലിച്ചിരുന്നു.
പോസ്റ്റുകൾ പിൻവലിക്കാമെന്ന് രാഹുൽ ഈശ്വർ കോടതിയെ അറിയിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, താൻ തെറ്റൊന്നും ചെയ്തിട്ടില്ല, അതിജീവിതയെ അധിക്ഷേപിച്ചിട്ടില്ലെന്നും രാഹുൽ കോടതിയെ അറിയിച്ചു.
കേസുമായി രാഹുൽ സഹകരിച്ചിട്ടില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷ പരിഗണിക്കവെ സൈബർ പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സൈബർ പൊലീസിന്റെ നീക്കം. ജാമ്യം നൽകിയാൽ പ്രതി കുറ്റം ആവർത്തിക്കുമെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിക്കുകയായിരുന്നു.



