Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 7
    Breaking:
    • ജിദ്ദ മലപ്പുറം ജില്ല കെഎംസിസി ഗ്രാൻ്റ് ഇഫ്താർ സംഘടിപ്പിച്ചു
    • ട്രംപിനെ വധിക്കാൻ ആഹ്വാനം; മതനിയമം (ഫത്വ) ശരിവെച്ച് മുൻ ഇറാനിയൻ വിദേശകാര്യ മന്ത്രി
    • ഇറാന്‍ കീഴടങ്ങില്ലെന്നും ഭരണമാറ്റം സാധ്യമാകില്ലെന്നും ഇസ്രായിലിന് ആശങ്ക
    • ലെബനോനില്‍ മരണം 217 ആയി ഉയർന്നു; 798 പേര്‍ക്ക് പരിക്ക്,ഒരു ലക്ഷം പേര്‍ പലായനം ചെയ്തു
    • ഇറാനില്‍ 1,332 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യു.എന്നിലെ ഇറാന്‍ പ്രതിനിധി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    എ.ഡി.ജി.പി തുടരുന്ന കാലത്തോളം എടവണ്ണയിലെ റിദാൻ ബാസിൽ കൊലക്കേസിൽ നീതി നടപ്പാകില്ല-പി.വി അൻവർ വീണ്ടും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/09/2024 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    CREATOR: gd-jpeg v1.0 (using IJG JPEG v80), quality = 75
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം- എടവണ്ണ റിദാൻ ബാസിൽ കൊലക്കേസിൽ യഥാർത്ഥ പ്രതികളെ പിടികൂടണമെങ്കിൽ എ.ഡി.ജി.പിയെ സ്ഥാനത്തുനിന്ന് നീക്കി അന്വേഷണം തുടരണമെന്ന് ആവർത്തിച്ച് പി.വി അൻവർ എം.എൽ.എ വീണ്ടും രംഗത്തെത്തി. ഫെയ്സ്ബുക്ക് കുറിപ്പിലാണ് അൻവർ ഇക്കാര്യം ആവശ്യപ്പെട്ടത്. റിദാൻ ബാസിൽ കൊലക്കേസിൽ ദുരൂഹത ഉണ്ടെന്നും,ഉന്നത പോലീസ്‌ ഉദ്യോഗസ്ഥർക്ക്‌ ഇതിൽ പങ്കുണ്ടെന്നും പല തവണ ആവർത്തിച്ചിരുന്നുവെന്നും ഈ കേസ്‌ പ്രത്യേക അന്വേഷണ സംഘം നേരിട്ട്‌ വീണ്ടും അന്വേഷിക്കണം എന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ കത്തും നൽകിയിരുന്നതായി അൻവർ പറഞ്ഞു.

    ഈ കേസുമായി ബന്ധമുണ്ടെന്ന് ഞാൻ സംശയിക്കുന്ന എഡിജിപി ലോ ആൻഡ്‌ ഓർഡർ ചുമതലയിൽ തുടരുന്നിടത്തോളം കാലം ഈ കേസിൽ നീതിപൂർവ്വമായ അന്വേഷണം ഉണ്ടാകില്ലെന്ന് ഇന്നത്തോടെ വ്യക്തമായിട്ടുണ്ടെന്നും അൻവർ പറഞ്ഞു. നിലവിൽ വിചാരണ നടന്നുകൊണ്ടിരിക്കുന്ന ഈ കേസിൽ എടവണ്ണ പോലീസ്‌ പുതിയൊരു നീക്കം നടത്തിയിട്ടുണ്ട്‌. കൊല്ലപ്പെട്ട റിദാന്റെ കാണാതായ ഫോണുമായി ബന്ധപ്പെട്ട്‌ ചില സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും,അതിന്റെ അന്വേഷണത്തിനായി വിചാരണ നിർത്തി വയ്ക്കണം എന്നും ആവശ്യപ്പെട്ട്‌ അന്വേഷണ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം കോടതിയെ സമീപിക്കുകയും, കോടതി അത്‌ അനുവദിക്കുകയും ചെയ്തിട്ടുണ്ട്‌. ഇത്രകാലവും ലഭിക്കാതിരുന്ന ഈ വിവരം കഴിഞ്ഞ ദിവസം തന്നെ,അതായത്‌ ഞാൻ ഈ ആരോപണം ഉയർത്തിയ ശേഷം എങ്ങനെ ലഭിച്ചു എന്നത്‌ അന്വേഷണവിധേയമാക്കേണ്ടതാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പോലീസിന്റെ തലപ്പത്തുള്ള ചില ആരോപണവിധേയർക്ക്‌ കരിപ്പൂരിലെ സ്വർണ്ണക്കടത്ത്‌ ഇടപാടുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ റിദാന്റെ ഐഫോണിൽ ഉണ്ടായിരുന്നെന്നും,ആ തെളിവ്‌ നശിപ്പിക്കാൻ വേണ്ടി റിദാനെ കൊലപ്പെടുത്തുകയും,പിന്നീട്‌ ഈ ഫോൺ കാണാതാവുകയും ചെയ്തിട്ടുണ്ട്‌.ഇത്‌ തന്നെയാണ് ഈ കേസ്സിലെ ദുരൂഹതയും. അന്വേഷണം അട്ടിമറിക്കാനുള്ള കൃത്യമായ ഗൂഡാലോചന നടക്കുന്നുണ്ട്‌.

    ഈ വിഷയം സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്താതെ നിർവ്വാഹമില്ല. പുതിയ പ്രത്യേക അന്വേഷണ സംഘം ഈ കേസ്സിന്റെ പുനരന്വേഷണം നടത്തുകയും വേണം. പി.വി.അൻവർ ഇടപെട്ടു എന്നതിന്റെ പേരിൽ റിദാന്റെ കുടുംബത്തിനു നീതി നിഷേധിക്കപ്പെടരുത്‌ എന്ന നിർബന്ധം എനിക്കുണ്ട്‌. നാളെ ഒരു കാലത്ത്‌ പി.വി.അൻവർ ഇക്കാര്യം വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയില്ല എന്ന പരാതി ഉയരാൻ പാടില്ല എന്നതിനാൽ ഈ വിഷയം നിങ്ങൾ പൊതുസമൂഹത്തിന്റെ കൂടി ശ്രദ്ധയിപ്പെടുത്തുന്നു എന്ന് മാത്രം എന്ന് എഴുതിയാണ് അൻവർ കുറിപ്പ് അവസാനിപ്പിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ADGP Ajith Kumar PV Anwar
    Latest News
    ജിദ്ദ മലപ്പുറം ജില്ല കെഎംസിസി ഗ്രാൻ്റ് ഇഫ്താർ സംഘടിപ്പിച്ചു
    07/03/2026
    ട്രംപിനെ വധിക്കാൻ ആഹ്വാനം; മതനിയമം (ഫത്വ) ശരിവെച്ച് മുൻ ഇറാനിയൻ വിദേശകാര്യ മന്ത്രി
    07/03/2026
    ഇറാന്‍ കീഴടങ്ങില്ലെന്നും ഭരണമാറ്റം സാധ്യമാകില്ലെന്നും ഇസ്രായിലിന് ആശങ്ക
    07/03/2026
    ലെബനോനില്‍ മരണം 217 ആയി ഉയർന്നു; 798 പേര്‍ക്ക് പരിക്ക്,ഒരു ലക്ഷം പേര്‍ പലായനം ചെയ്തു
    07/03/2026
    ഇറാനില്‍ 1,332 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യു.എന്നിലെ ഇറാന്‍ പ്രതിനിധി
    07/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version