കോഴിക്കോട്– കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ സമരങ്ങള്‍ക്ക് നിരോധനം. ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നിരോധനം ഏര്‍പ്പെടുത്തിയത്. സര്‍വകലാശാലയിലെ കെട്ടിടങ്ങള്‍, പരീക്ഷാ ഭവന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസ് എന്നിവയുടെ 200 മീറ്റര്‍ ചുറ്റളവില്‍ സമരങ്ങള്‍ പാടില്ലെന്നാണ് പോലീസ് അറിയിപ്പ്. നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളില്‍ കാലിക്കറ്റ് സര്‍കലാശാലയില്‍ വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിസിക്കെതിര വലിയ രീതിയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനു പുറമെ പ്രതിഷേധം നല്‍കിയതിന് പിന്നാലെ ഇപ്പോള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group